തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

0
30

തിരൂര്‍: കോണ്‍ഗ്രസ് മംഗലം ബ്ലോക്ക് സെക്രട്ടറിയും, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പുറത്തൂര്‍ മുട്ടന്നൂര്‍ ആശുപത്രിപ്പടി തട്ടപ്പാന്‍പറമ്പില്‍ അശോകന്‍ (57) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഭാര്യ കുളിക്കാന്‍ പോയ സമയത്താണ് മരണം.

ഭാര്യ ബിന്ദു കുളികഴിഞ്ഞെത്തിയപ്പോള്‍ തൂങ്ങി നില്‍ക്കുന്നത് കണ്ട് ബഹളം വച്ച് ആളുകള്‍ ഓടിയെത്തി തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല. കടുത്ത ആരോഗ്യ പ്രശ്‌നമുള്ളതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം ജീവനവസാനിപ്പിക്കുന്നുവെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും പോലീസ് കണ്ടെടുത്തു. സജീവ പൊതുപ്രവര്‍ത്തകനായിരുന്ന ടി.പി.അശോകന്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് മംഗലം ഡിവിഷനില്‍ നിന്നും ആദ്യമായി മത്സരിച്ച് ബ്ലോക്ക് മെബറാകുന്നത്. സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു അശോകന്‍. മുതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കള്‍ :അഭിമന്യു, അജയകൃഷ്ണന്‍.

LEAVE A REPLY

Please enter your comment!
Please enter your name here