പൊന്‍ രാധാകൃഷ്ണന്‍ സംഭവം: കന്യാകുമാരിയിലെ ഹര്‍ത്താലില്‍ വെള്ളറടയും കുടുങ്ങി

0
15

പി. എം. മണി വെള്ളറട

അമ്പൂരി: കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം ശബരിമലയില്‍ തടഞ്ഞുവെന്നാരോപിച്ച് കന്യാകുമാരി ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അതിര്‍ത്തി മേഖലകളായ കളിയിക്കാവിള, പാറശാല, കാരക്കോണം, വെള്ളറട, ചെമ്പകപ്പാറയേയും ബാധിച്ചു.വെള്ളറടയില്‍ നിന്നും പാറശാല- കളിയിക്കാവിളയിലേക്ക് 126 സര്‍വീസും പാറശാല ഡിപ്പോയില്‍ നിന്നും വെള്ളറടയിലേക്ക് 136 സര്‍വീസും ദിവസവും നടത്തുന്നുണ്ട്. ജനത്തിരക്ക് ഏറെയുള്ള ഈ പ്രദേശങ്ങളില്‍ സംയുക്ത ചെയിന്‍ സര്‍വീസാണിത്.വെള്ളറടയില്‍ നിന്നും പാറശാലയിലേക്ക് പോകുംവഴി കന്നുമാമൂട് മുതല്‍ പളുകല്‍ വരെ രണ്ടുകിലോമീറ്റര്‍ ദൂരം ഇരുവശവും തമിഴ്‌നാടാണ്. എന്നാല്‍ റോഡ് മെയിന്റനസും ടാറിംഗും കേരളത്തിനുമാണ്.തമിഴ്‌നാട് ഹര്‍ത്താല്‍ ദിനങ്ങളില്‍ പളുകലില്‍ കേരള ബസുകള്‍ തടയുക പതിവാണ്. ഇത്തവണ തമിഴ്‌നാടിന്റെ അതിര്‍ത്തിയില്‍ കേരള ബസ് സര്‍വീസ് തുടരാന്‍ നാട്ടുകാരും പോലീസും അനുവദിച്ചില്ല. തമിഴ് നാട് ബസുകള്‍ പാറശാല ഇഞ്ചിവിളയിലും, കേരള ബസുകള്‍ കളിയിക്കാവിളയിലും തടഞ്ഞു. തുടര്‍ന്ന് വെള്ളറട പ്രദേശങ്ങള്‍ ഹര്‍ത്താല്‍ നിഴലിലായി. ദിവസവും ആയിരക്കണക്കിന് യാത്രികര്‍ സഞ്ചരിക്കുന്ന ഈ റൂട്ടില്‍ ബസ് സര്‍വീസ് നിലച്ചതോടെ ജനം പാറശാലയിലും വെള്ളറടയിലും കുടുങ്ങി. വിദ്യാര്‍ത്ഥികളേയും ഹര്‍ത്താല്‍ ബാധിച്ചു. പാറശാല വിദ്യാലയങ്ങളില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ വെള്ളറടയില്‍ നിന്നുമുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ അവര്‍ക്ക് വിദ്യാലയങ്ങളിലെത്താനായില്ല.പളുകല്‍ പോലീസും നാട്ടുകാരും ചേര്‍ന്നാണ് കേരള വാഹനങ്ങള്‍ തടഞ്ഞത്. മന്ത്രി രാധാകൃഷ്ണനെ തടഞ്ഞ പോലീസ്‌കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നാണ് കന്യാകുമാരി ജില്ലയുടെ ആവശ്യം. കേരള സര്‍ക്കാര്‍ അതിന് തയ്യാറാവില്ലന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here