കണ്ണൂരില്‍ നിന്നും ഞായറാഴ്ച മുതല്‍ കൂടുതല്‍ സര്‍വ്വീസുകള്‍

0
1

മട്ടന്നൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച മുതല്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വ്വീസുകള്‍ നടത്തും. എയര്‍ഇന്ത്യ എക്‌സ്പ്രസ് എല്ലാദിവസവും രണ്ടു രാജ്യാന്തര സര്‍വ്വീസുകള്‍ നടത്തും. ഗോ എയര്‍ എല്ലാദിവസവും ഡോമസ്റ്റിക് സര്‍വ്വീസുകളും നടത്തും. അബുദാബി, ഷാര്‍ജ, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്കാണ് എയര്‍ഇന്ത്യ സര്‍വ്വീസ്. വെള്ളി, ശനി ദിവസങ്ങളില്‍ ഷാര്‍ജയിലേക്കും ഞായര്‍, വ്യാഴം ദിവസങ്ങളില്‍ അബുദാബി, റിയാദ് എന്നിവിടങ്ങളിലേക്കും ശനിയാഴ്ച ദോഹയിലേക്കും സര്‍വ്വീസ് നടത്തും.

ബംഗളൂരു, ചെന്നൈ, ഹൈദരബാദ് എന്നിവിടങ്ങളിലേക്കായിരിക്കും ഗോ എയര്‍ സര്‍വ്വീസ് നടത്തുക. ഗോ എയര്‍ ജനുവരി 10 മുതലും ഇന്‍ഡിഗോ ജനുവരി 15 മുതലും രാജ്യാന്തര സര്‍വീസ് നടത്തും.അബുദാബിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ്- 9- 715 നമ്പര്‍ വിമാനം ഞായറാഴ്ച കാലത്ത് 9 മണിക്കും റിയാദിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ്- 9- 721 നമ്പര്‍ വിമാനം ഞായറാഴ്ച രാത്രി 8.15 നും പുറപ്പെടും.

ഷാര്‍ജയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ്- 9- 743 നമ്പര്‍ വിമാനം വെള്ളിയാഴ്ച കാലത്ത് 9 മണിക്കും റിയാദിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ്- 9- 721 നമ്പര്‍ വിമാനം വെള്ളിയാഴ്ച രാത്രി 9.05 നും പുറപ്പെടും. ഷാര്‍ജയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ്- 9- 743 നമ്പര്‍ വിമാനം ശനിയാഴ്ച കാലത്ത് 9 മണിക്കും ദോഹയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ്- 9- 773 നമ്പര്‍ വിമാനം ശനിയാഴ്ച രാത്രി 8.20 നും പുറപ്പെടും ബംഗളൂരുവിലേക്കുള്ള ഗോ എയര്‍- ജി- 8624 നമ്പര്‍ വിമാനം എല്ലാദിവസവും കാലത്ത് 6.10 ന് പുറപ്പെടും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കും ഈ സര്‍വ്വീസ് ഉണ്ടായിരിക്കും. ചെന്നൈയിലേക്കുള്ള ഗോ എയര്‍- ജി- 8631 നമ്പര്‍ വിമാനം വൈകുന്നേരം 6.10 ന് പുറപ്പെടും. ഹൈദരബാദിലേക്കുള്ള ഗോ എയര്‍- ജി- 8628 നമ്പര്‍ വിമാനം വെള്ളിയാഴ്ച വൈകുന്നേരം 5.20 ന് പുറപ്പെടും.

അബുദാബിയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ്- 9- 716 നമ്പര്‍ വിമാനം ഞായര്‍, വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്കും ദോഹയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ്- 9- 774 നമ്പര്‍ വിമാനം ഞായര്‍, വ്യാഴം ദിവസങ്ങളില്‍ കാലത്ത് 5.45 നും റിയാദില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ്- 9- 716 നമ്പര്‍ വിമാനം വെള്ളി, ശനി ദിവസങ്ങളില്‍ കാലത്ത് 8 മണിക്കും ഷാര്‍ജയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ്- 9- 774 നമ്പര്‍ വിമാനം ശനിയാഴ്ച വൈകുന്നേരം 3.40 നും മട്ടന്നൂരില്‍ എത്തിച്ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here