ഹൈറേഞ്ചില്‍ വ്യാജ വളം വില്പന സജീവം; ഉടുമ്പന്‍ചോലയില്‍ ലോറിയില്‍ കൊണ്ടുവന്ന വ്യാജ വളം പിടികൂടി

0
27
കമ്പനി അധികൃതരുടെ നേതൃത്വത്തില്‍ പിടിച്ചെടുത്ത ലോറിയും വ്യാജ വളവും

രാജാക്കാട്: രാജാക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനിയുടെ പേരില്‍ വില്പനക്കെത്തിച്ച വ്യാജ ജൈവ വളം പിടികൂടി. കര്‍ഷകരും കമ്പനി അധികൃതരും ചേര്‍ന്നാണ് വളം പിടികൂടിയത്. പ്രമുഖ കമ്പനികളുടെ പേരില്‍ ഗുണനിലവാരം ഇല്ലാത്ത വളം കര്‍ഷകര്‍ക്ക് എത്തിച്ചു നല്‍കുന്നതായി ആരോപണം നിലനില്‍ക്കെയാണു ഉടുമ്പന്‍ചോല മൈലാടും പാറയില്‍ വച്ച് കര്‍ഷകരും കമ്പനി അധകൃതരും ചേര്‍ന്ന് ഒരു ലോഡ് വളം പിടികൂടിയത്. ഇവ പിന്നീട് ശാന്തമ്പാറ പൊലീസ്സിന് കൈമാറി. ജൈവ കാര്‍ഷിക രംഗത്ത് അറിയപ്പെടുന്ന അംഗീകൃത കമ്പനിയായ എസ് പി സിയുടെ ലേബലിലാണു വളം എത്തിയത്. മൂവായിരത്തി ഇരുനൂറ് രൂപയ്ക്ക് എസ് പി സി കര്‍ഷകര്‍ക്ക് നല്‍കുന്ന ബയോ പവ്വര്‍ വളത്തിന്റെ വ്യാജന്‍ 300 രൂപ വിലയിട്ടാണ് വിതരണത്തിനെത്തിച്ചത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു കമ്പനി ചെയര്‍മാന്‍ എന്‍ ആര്‍ ജയ്‌മോന്‍, സി ഇ ഒ പി പി മിധുന്‍, കെ ആര്‍ ഷൈന്‍, പാര്‍ത്ഥേശന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here