തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കെപിസിസി യോഗം വൈകുന്നേരം; ഡിസിസി പ്രസിഡന്റുമാരുടെ യോഗം രാവിലെ; വനിതാ മതിലിനെ നേരിടലും ചര്‍ച്ച ചെയ്യും

0
33

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാകും പ്രധാന ചര്‍ച്ചാവിഷയം. ശബരിമല പ്രശ്‌നവും വനിതാ മതിലിനെതിരായ പ്രചാരണ പരിപാടികളും ചര്‍ച്ച ചെയ്യും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം.

ഡിസിസി പ്രസിഡന്റുമാരുടെയും ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടേയും യോഗവും ഇന്ന് ചേരുന്നുണ്ട്. രാവിലെ 11 നാണ് ഡിസിസി പ്രസിഡന്റുമാരുടെ യോഗം. വനിതാമതില്‍ വര്‍ഗീയ മതില്‍’ എന്ന പ്രചാരണവുമായി മുന്നോട്ടുപോകാനാണ് യുഡിഎഫിന്റെ തീരുമാനം. ഇതിനായി പോഷക സംഘടനകളെ പ്രചാരണ രംഗത്തിറക്കും. ശബരിമല വിഷയത്തില്‍ തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാന്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം.

അതേസമയം, വനിതാ മതിലില്‍ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണി നിരത്തുമെന്ന് കണ്‍വീനര്‍ എ. വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ പറഞ്ഞു. ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള തീരുമാനം നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here