ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസ്സും നാല് വാഹനങ്ങളും കൂട്ടിയിടിച്ച് 35 ഓളം പേര്‍ക്ക് പരിക്ക്

0
10

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പടിഞ്ഞാറെനടയില്‍ ടൂറിസ്റ്റ് ബസ്സും മറ്റു നാലുവാഹനങ്ങളും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 35 ഓളം പേര്‍ക്ക് പരിക്ക്. ഇന്നലെ പുലര്‍ച്ചെ ഉച്ചയ്ക്ക് നാലോടെയാണ് അപകടം. ബാഗ്ലൂരില്‍ നിന്നും പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സും ലോറി, കാര്‍, മിനി ലോറി സ്‌കൂട്ടര്‍ എന്നിവയുമാണ് അപകടത്തില്‍പ്പെട്ടത്.

കോട്ടയം ഭാഗത്തേക്ക് കമ്പിയുമായി പോവുകയായിരുന്ന ലോറിയും എതിര്‍ദിശയില്‍ നിന്നും വന്ന കാറും കൂട്ടിയിടിച്ചാണ് അപകടത്തിന് തുടക്കം. ഇടിയുടെ ആഘാതത്തില്‍ ലോറി റോഡിന് കുറുകെയായി ഇതിനിടെ ബസ് ലോറിയുടെ പിന്നില്‍ ഇടിച്ചു. തുടര്‍ന്ന് മിനിലോറിയും സ്‌കൂട്ടറും അപകടത്തില്‍ പെടുകയായിരുന്നു. ബസ്സ് യാത്രക്കാരായ പൂഞ്ഞാര്‍ പുളിക്കില്‍ അഖില (22) സഹോദരി അനില (17) ഓളക്കുഴിയില്‍ മഞ്ജു (21) മലയാളപ്പുഴ മണിമലപുതുവേലില്‍ വിനീത (36) മകള്‍ ശ്രീലക്ഷ്മി (18) ചങ്ങനാശ്ശേരി ചെത്തിപ്പുഴ തൈപ്പറമ്പില്‍ ഷൈനി (50) മകള്‍ മരിയ (18) ഫാത്തിമാപുരം കവലയ്ക്കല്‍ ഷൈനി (40) മകള്‍ നിഷ (18) മാടപ്പള്ളില്‍ അമ്പാട്ട് കവട് ഓമന (43) മകള്‍ സുവര്‍ണ്ണ (17) മറിയാമ്മ (36) മകള്‍ ടസ്സിയ (17) സാലി ജോര്‍ജ്ജ് (42) മകള്‍ എഗ്‌ലിന്‍ എന്നിവരാണ് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബസ് ഡ്രൈവര്‍മാരായ കര്‍ണ്ണാടക ഭവാനി ലക്ഷ്മിനിവാസില്‍ സെന്തില്‍കുമാര്‍ (38) ഭവാനി സ്വദേശി കാര്‍ത്തിക് (23) യാത്രക്കാരായ മലയാഴപ്പുഴ ചേന്നംപള്ളി ശ്രീകല (43) മകള്‍ ശരണ്യ (18), ചേനപ്പാടി സ്വദേശി അഞ്ജന (18), ആലപ്പുഴ കാരിക്കുഴി തോട്ടുകണ്ഠത്തില്‍ പൊന്നമ്മ (44) മകള്‍ രേഷ്മ (18) പത്തനംതിട്ട മുണ്ടമല അടിച്ചിത്രമലയില്‍ പ്രിന്‍സ് ജോസഫ് (19), പുല്ലാട് പൂവംനെല്‍ക്കുന്ന സുമ (37), ചെറുവള്ളിയില്‍ സൂസണ്‍മ്മ ജോസഫ് (56) മകള്‍ ജെസ്‌ന (18), പത്തനംതിട്ട നിരവത്ത് ലാലിപിലിപ്പോസ് (44) തുടങ്ങിയവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here