കാരക്കോണം മെഡിക്കല്‍ കോളേജില്‍ നാലുമാസമായി ശമ്പളമില്ല; നഴ്‌സുമാര്‍ സമരത്തില്‍

0
8

നിഷാന്ത് വെള്ളറട

ശമ്പളം ലഭിച്ചില്ലെന്ന് ആരോപിച്ച് കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക്മുന്നില്‍ നഴ്സ്മാര്‍ നടത്തിയ പ്രതിഷേധസമരം.

വെള്ളറട. കാരക്കോണം മെഡിക്കല്‍ കോളേജില്‍ നാല് മാസമായി ശമ്പളം നല്‍കിയില്ല നഴ്സുമാര്‍ സമരത്തില്‍. കാരക്കോണം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ജീവനക്കാര്‍ക്കും മൂന്ന്മാസമായി ശമ്പളം നല്‍കിയില്ല. വരുമാനത്തിന്റ കാര്യത്തില്‍ മുന്‍പന്തിയിലാണങ്കിലും ജീവനക്കാര്‍ക്ക് മാനേജ്മെന്റ് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേതം ശക്തമായിട്ടുണ്ട്.

പ്രതിഷേധപരിപാടികള്‍ ഒഴിവാക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചുവെങ്കിലും മാനേജ്മെന്റ് ശമ്പളം നല്‍കുന്നകാര്യത്തില്‍ ഒരുവ്യക്തമായ ഉറപ്പും നല്‍കിയില്ലന്ന് പരാതിയുണ്ട്. മെഡിക്കല്‍ കോളേജില്‍ ഡയറക്ടര്‍ ആയിരുന്ന ബനറ്റ് ലക്ഷങ്ങള്‍ മുക്കിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഒരുകൂട്ടര്‍ പറയുന്നു. എം ബി ബി എസ് അഡ്മിഷന്‍ ലഭിക്കുന്നതിന് നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ ഡയറക്ടര്‍ ബനറ്റ് വാങ്ങിയെങ്കിലും പണംതിരികെ നല്‍കില്ലന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറയുന്നു.
വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി അഡ്മിഷന്‍ തരപ്പടുത്തിയ 10 വിദ്യാര്‍ത്ഥികള്‍ക്കെതിരേ കോടതി നടപടി സ്വീകരിക്കുകയും വിദ്യാര്‍ത്ഥികളേ പുറത്താക്കുകയും ചെയ്തിരുന്നു. ഈ വിദ്യാര്‍ത്ഥികള്‍ക്കും അഡ്മിഷന്‍ നല്‍കിയത് ബനറ്റായിരുന്നു. സി എസ് ഐ മഹായിടവക തെരേഞ്ഞെടുപ്പില്‍ ഭരണസമിതി മാറി പുതിയ ഭരണസമതി ചുമതലയേറ്റയുടന്‍ അഴിമതി ആരോപണത്തിന്റ പേരില്‍ ബനറ്റിനെ സസ്പന്റ് ചെയ്തിരുന്നു.

അടിയന്തിരമായി നഴ്സ്മാര്‍ക്കും മറ്റ് ഇതര ജീവനക്കാര്‍ക്കും ശമ്പളം നല്‍കിയില്ലങ്കില്‍ സമരം ശക്തമാക്കുമെന്ന് നഴ്സുമാര്‍ പറയുന്നു. പ്രതിഷേധസമരം നടത്തിയ ജീവനക്കാര്‍ക്കെതിരേ പ്രതികാര നടപടിയിലേക്ക് മുതിര്‍ന്നാല്‍ ആശുപത്രി പ്രവര്‍ത്തനം തടഞ്ഞുകോണ്ടുള്ള പ്രതിഷേധപരിപാടികള്‍ സംഘടിക്കുമെന്ന് നഴ്സ്മാര്‍ മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here