ജി എസ് ടിയില്‍ വീണ്ടും ഇളവ് നല്‍കിയേക്കും; ഉയര്‍ന്ന നിരക്കുകള്‍ ഏകീകരിക്കും

0
16

ന്യൂഡല്‍ഹി: വീടുകള്‍ക്ക് ജി.എസ്.ടി കുറയ്ക്കുന്നതിനെക്കുറിച്ച് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (ജി.എസ്.ടി) കൗണ്‍സില്‍,ആലോചിക്കുന്നു.
അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ ജി.എസ്.ടി കൗണ്‍സില്‍ ഫ്‌ളാറ്റുകള്‍ക്കും വീടുകള്‍ക്കും ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് അഞ്ച് ശതമാനമായി കുറയ്ക്കുമെന്ന് ധനകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിരുന്നു .നിലവില്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ഫ്ളാറ്റുകള്‍ക്കും വീടുകള്‍ക്കും 12 ശതമാനം ജി എസ് ടി യാണ് ഈടാക്കി വരുന്നത്. ജി എസ് ടി അടച്ചില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ വരുന്നതാണ്.
എന്നിരുന്നാലും, റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നവരോട് ജി എസ് ടി ഈടാക്കാന്‍ പാടില്ല, ഇതിനായി വില്‍ക്കുന്ന സമയത്ത് തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.സിനിമാ ടിക്കറ്റുകള്‍, വീഡിയോ ഗെയിംസ് തുടങ്ങി 23 ഇനങ്ങളുടെ ജിഎസ്ഡി നിരക്ക് കുറയ്ക്കുമെന്നു കഴിഞ്ഞ ആഴ്ച ചേര്‍ന്ന ജി.എസ്.ടി. കൌണ്‍സില്‍ അറിയിച്ചിരുന്നു.
ജി എസ് ടി കൌണ്‍സില്‍ ചെയര്‍മാനും ഫിനാന്‍സ് മിനിസ്റ്ററുമായ അരുണ്‍ ജെയ്റ്റ്‌ലി ഇവ പ്രഖ്യാപിച്ച സമയത്ത് റിയല്‍ എസ്റ്റേറ്റിന്റെ കാര്യം ജി എസ് ടി ഫിറ്റ്‌നസ് കമ്മിറ്റി പരിശോധിക്കുമെന്നും നികുതി നിരക്ക് കുറയ്ക്കുന്നതിനുള്ള ചര്‍ച്ച ജനുവരി മാസത്തില്‍ ചേരുന്ന യോഗത്തില്‍ നടത്തുമെന്നും അറിയിച്ചിരുന്നു .വീട് വാങ്ങുന്നവര്‍ക്ക് ജി എസ.ടി പരിഗണന ലഭിക്കുന്നില്ല എന്ന് തോന്നിയേക്കാം.
കൗണ്‍സിലിനു മുമ്പില്‍ ചില നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിയമവും ഫിറ്റ്‌നസ് കമ്മിറ്റിയും ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കും. അടുത്ത കൗണ്‍സില്‍ മീറ്റിംഗില്‍ ഈ വിഷയം ഉന്നയിക്കും, എന്ന് അരുണ്‍ ജെയ്റ്റിലി യോഗത്തില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here