അയ്യപ്പന്‍ കോവിലില്‍ സഞ്ചാരികളുടെ തിരക്കേറുന്നു

0
31

ഉപ്പുതറ : പ്രളയാനന്തരം സ്തംഭിച്ച ഹൈറേഞ്ചിലെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വേകി ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ തിരക്കേറി ക്രിസ്തുമസ് പുതുവത്സര അവധി ആഘോഷിക്കാന്‍ സന്ദര്‍ശകര്‍ കൂട്ടത്തോടെയാണ് അഞ്ചുരുളി, അയ്യപ്പന്‍കോവില്‍ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ എത്തിയത്. അഞ്ചുരുളി അയ്യപ്പന്‍കോവില്‍ തൂക്കുപാലം എന്നിവിടങ്ങളില്‍ ക്രിസ്മസ് ദിനത്തില്‍ സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പ്രളയകാലത്ത് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കനത്ത നഷ്ടമാണ് ഉണ്ടായത് .ഡിടിപിസിയുടെനിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളില്‍ മാത്രം 5 കോടി രൂപയിലധികം നാശനഷ്ടമുണ്ടായി. കൂടാതെ 50 ലക്ഷം രൂപയുടെ റവന്യൂ നഷ്ടവും സംഭവിച്ചു .പിന്നീട് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രങ്ങള്‍ സെപ്റ്റംബറിലാണ് തുറന്നത്. തുടര്‍ന്ന് അസൗകര്യങ്ങളും അപകടസാധ്യതയും മണ്ണിടിച്ചില്‍ ഭീഷണിയും എല്ലാം സഞ്ചാരികളുടെ എണ്ണം നാമമാത്രമാക്കി. എന്നാല്‍ റോഡുകള്‍ ഭാഗികമായി സഞ്ചാരയോഗ്യമായതോടെ നാല് മാസങ്ങള്‍ക്കുശേഷം ക്രിസ്തുമസ് പുതുവത്സര അവധിക്കാലത്താണ് വിനോദസഞ്ചാരകേന്ദ്രങ്ങക്ക് പുതുജീവന്‍ ഉണ്ടായത്. എന്നാല്‍ പ്രണയത്തിനുശേഷം അപകടസാധ്യതയുള്ള കേന്ദ്രങ്ങളില്‍ സുരക്ഷയൊരുക്കാന്‍ ഇതുവരെയും നടപടിയായിട്ടില്ല .സഞ്ചാരികള്‍ നില്‍ക്കുന്നവരെ പ്രണയകാലത്ത് ജലനിരപ്പ് ഉയര്‍ന്ന അഞ്ചുരുളി ഇപ്പോള്‍ വെള്ളം ഏറെ താഴ്ന്നിട്ടുണ്ട് .ഇതോടെ അഞ്ചുരുളി ടണലില്‍ നിന്നും ജലസംഭരണിയിലേക്ക് ഉള്ള വെള്ളച്ചാട്ടവും ദൃശ്യമായി. ടണല്‍ മുഖത്തേക്ക് സന്ദര്‍ശകര്‍ക്ക് ഇപ്പോള്‍ കടന്നു ചെയ്യാനാകും .എന്നാല്‍ ഇവിടെയുള്ള മണ്‍പാതയുടെ പലഭാഗങ്ങളും വിണ്ടുകീറിയ നിലയിലാണ് .പായല്‍ നിറഞ്ഞ പാറ യിലൂടെയാണ് ആളുകള്‍ തുരങ്കം മുഖത്തേക്കു പോകുന്നത്. ഇടുക്കി ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അയ്യപ്പന്‍കോവില്‍ തൂക്കുപാലം തിരക്കേറി. പാലത്തില്‍ നിന്നുമുള്ള അണക്കെട്ടിന് വിദൂരദൃശ്യം ആണ് സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കുന്നത് .സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്നും ഉള്ളവരും വിദേശികളും ക്രിസ്മസ് ദിനത്തില്‍ ഇവിടെയെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here