നെയ്യാറ്റിന്‍കരയില്‍ പോലീസും സമരക്കാരും ഏറ്റുമുട്ടി; നിരവധി പേര്‍ക്ക് പരിക്ക്

0
8

നെയ്യാറ്റിന്‍കര: ബി.ജെ.പിയുടെ നെയ്യാറ്റിന്‍കരയിലെ ദേശീയപാത ഉപരോധം അക്രമാസക്തമായി. സമരക്കാര്‍ക്കും പോലീസിനും പരിക്കേറ്റു.കല്ലേറില്‍ പോലീസിനും ലാത്തിച്ചാര്‍ജ്ജില്‍ സമരാനുകൂലികള്‍ക്കും പരിക്കേറ്റു. ശബരിമലയില്‍ വനിതകള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ബിജെപി രാവിലെ പതിനൊന്നോടെ ആലുംമൂട് ജംഗ്ഷനില്‍ കുത്തിയിരുന്ന് റോഡില്‍ തീയിട്ട് ദേശീയപാത ഉപരോധിച്ചു. നെയ്യാറ്റിന്‍കര ഡി.വൈ.എസ് പി സുരേഷ് കുമാര്‍, നെയ്യാറ്റിന്‍കര എസ്.എച്ച്.ഒ എസ്.പി സുജിത്, ബാലരാമപുരം എസ് എച്ച്.ഒ പ്രദീപ് കുമാര്‍ തടങ്ങിയ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചെങ്കിലും ആത്മാഹൂതി ഭീക്ഷണിയെ തുടര്‍ന്ന് പോലീസ് പിന്‍മാറുകയാണുണ്ടായത്. ഫയര്‍ഫോഴ്‌സിനെ ഉപയോഗിച്ചു റോഡിലെ തീ അണക്കാന്‍ പോലീസ് ശ്രമിക്കുന്നതിനിടെ ഒരു വിഭാഗം സമരാനുകൂലികള്‍ പോലീസിനു നേര്‍ക്ക് കല്ല് എറിഞ്ഞു. തുടര്‍ന്ന് പോലീസ് ലാത്തിവീശി.അനേകം പ്രവര്‍ത്തകര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പരിക്കേറ്റു. എന്‍.പി ഹരി, മഞ്ചത്തല സുരേഷ്, കൂട്ടപ്പന മഹേഷ്, കൗണ്‍സിലര്‍ വി.ഹരികുമാര്‍ പാലക്കടവ് ഹരി ചന്ദ്രകിരണ്‍ എന്നിവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നെയ്യാറ്റിന്‍കര സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വേലപ്പന്‍ നായര്‍, ബാലരാമപുരം സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അനില്‍ ചിക്കു , കാഞ്ഞിരംകുളം സ്റ്റേഷനിലെ പിയൂസ് എന്നിവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ പോലീസുകാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

LEAVE A REPLY

Please enter your comment!
Please enter your name here