വിവാഹസമ്മാനങ്ങള്‍ വേണ്ട; പകരം മോദിക്ക് ഒരു വോട്ട്; വൈറലായി വിവാഹക്ഷണക്കത്ത്

0
370

ഒരു വിവാഹക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദിക്ക് വോട്ട് ചോദിച്ചുള്ളതാണ് വിവാഹ ക്ഷണക്കത്ത.് വിവാഹത്തിന് എത്തുന്നവര്‍ സമ്മാനങ്ങള്‍ ഒന്നും നല്‍കേണ്ടെന്നും പകരം മോദിക്ക് വോട്ട് ചെയ്യൂ എന്നുമാണ് ക്ഷണക്കത്തിലുള്ളത്.

വിവാഹത്തിനെത്തുന്ന അതിഥികളോട് സമ്മാനങ്ങള്‍ക്ക് പകരം വോട്ട് ചെയ്യാനാണ് അവര്‍ ആവശ്യപ്പെടുന്നത്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണമെന്നാണ് വിവാഹ ക്ഷണക്കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വധുവിന്റെ വീട്ടുകാര്‍ തയ്യാറാക്കിയ ക്ഷണക്കത്തിലാണ് ഈ ആവശ്യമുള്ളത്. വാട്സ്ആപ്പിലും സോഷ്യല്‍ മീഡിയയിലും വിവാഹ ക്ഷണക്കത്ത് വൈറലായിട്ടുണ്ട്.

മെംഗളൂരുവില്‍നിന്നുള്ള മറ്റൊരു വിവാഹ ക്ഷണക്കത്തും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിലും മോദിക്ക് വോട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മോദി കൊണ്ടുവന്ന പദ്ധതികള്‍ പരാമര്‍ശിച്ചുളള വിവാഹ ക്ഷണക്കത്തുകളും പുറത്തുവന്നിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here