കണ്ണൂര്‍ സംഘര്‍ഷത്തിലേക്ക്; ഷംസീറിന്റെയും പി. ശശിയുടെയും മുരളീധരന്റെയും വീടുകള്‍ക്കു നേരെ ബോംബാക്രമണം

0
12

കണ്ണൂര്‍: സിപിഎം എംഎല്‍എമാരായ എ.എന്‍. ഷംസീറിന്റെയും പി. ശശിയുടെയും വീടിനു നേരെയുണ്ടായ ബോംബാക്രമണത്തിന് പിന്നാലെ ബിജെപിയുടെ രാജ്യസഭാ എംപി വി. മുരളീധരന്റെ വീടിനുനേരെയും ബോംബാക്രമണം.

തലശ്ശേരി വാടിയില്‍പീടികയിലെ തറവാട് വീടിന് നേരെയാണ് അര്‍ധരാത്രിയോടെയാണ് ബോംബാക്രമണമുണ്ടായത്. എന്നാല്‍ ആര്‍ക്കും പരിക്കില്ല. ഷംസീറിന്റെ തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. കണ്ണൂര്‍ ഇരിട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് രാത്രിയില്‍ വെട്ടേറ്റിരുന്നു. പെരുമ്പറ സ്വദേശി വിശാഖിനാണ് ഇരിട്ടിയില്‍ വെട്ടേറ്റത്.

രണ്ട് ദിവസമായി തലശേരി ഭാഗത്ത് ആര്‍എസ്എസ്, സിപിഎം നേതാക്കളുടെ വീടിന് നേരെ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. തലശ്ശേരി ആര്‍.എസ്.എസിന്റെ മുതിര്‍ന്ന കാര്യദര്‍ശി കൊളക്കോട്ട് ചന്ദ്രശേഖരനെ അക്രമിക്കുകയും ചെയ്തു.

ഇതിനിടെ പി.കെ.കൃഷ്ണദാസിന്റെ വീടിന് നേരെ ബോംബെറിയാന്‍ വന്ന അക്രമികളെ നാട്ടുകാര്‍ രംഗത്തിറങ്ങി ഓടിച്ചിരുന്നു. രണ്ട് ബൈക്കുകളിലായി ആറ് പേരാണ് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ വ്യാപകമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസുകാരോട് ലീവുകളും ഓഫറുകളും റദ്ദാക്കി മടങ്ങി എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രിയില്‍ പരിശോധനയും തിരച്ചിലും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here