ജിഷ്ണു മരിച്ചിട്ട് രണ്ടു വര്‍ഷം, എങ്ങുമെത്താതെ അന്വേഷണം

0
21

നാദാപുരം : ജിഷ്ണു പ്രണോയ് മരിച്ചിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ദുരൂഹ മരണത്തിന്റെ ഒരു കാരണവും വ്യക്തമായില്ല. രണ്ടു വര്‍ഷമായിട്ടും ഉത്തര കിട്ടാത്ത ചോദ്യം ഇന്നും അവശേഷിക്കുന്നു. തൃശൂര്‍ പാമ്പാടി നെഹ്‌റു എഞ്ചിനിയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥി വളയം പൂവംവയലിലെ കിണറുള്ളപറമ്പത്ത് ജിഷ്ണു പ്രണോയ് കോളേജിലെ ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
മരണത്തല്‍ മാതാപിതാക്കളും നാട്ടുകാരും സഹ പാഠികളും സംശയം പ്രകടിപ്പിച്ചിരുന്നു. ആദ്യ ലോക്കല്‍ പോലീസ് അന്വേഷിച്ചെങ്കിലും പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ക്രൈബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു.മാതാവ് സുപ്രീം കോടതിയൈ സമീപിച്ചതിനെ തുടര്‍ന്ന് സി.ബി.ഐ ഏറ്റെടുത്തെങ്കിലും എവിടെയുമെത്തിയില്ല.പരീക്ഷയില്‍ കേപ്പിയടിച്ചത് കണ്ടു പിടിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നാണ് കോാളേജ് അധികൃതര്‍ പറഞ്ഞത്.എന്നാല്‍ സാങ്കേതിക സര്‍വ്വകലാശാല രജിസ്റ്റ്രാറും,കണ്‍ട്രോളറും നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കോപ്പി അടിച്ചെന്ന ആരോപണം ശരിയല്ലെന്ന് വ്യക്തമായതായി വിദ്യാഭ്യാസ മന്ത്രി വെളിപ്പെടുത്തിയിരുന്നു.
2017 ജനുവരി ആറിനാണ് ജിഷ്ണുവിനെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. കോളേജ് അധികൃതരുടെ പീഡനമാണ് മരണകാണമെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഏറെ നീണ്ടെങ്കിലും കുടുംബത്തിന് ഇന്നും നീതി കിട്ടിയില്ലെന്നാണ് പരാതി. ഏക മകന്‍ നഷ്ടപ്പെട്ട നൊമ്പരം കടുച്ചമര്‍ത്തുകയാണ് മാതാപിതാക്കള്‍.ഇന്നും നെടു വീര്‍പ്പിട്ട് എന്നെങ്കിലും എല്ലാം പുറത്ത് വരുമെന്ന പ്രതീക്ഷ പുലര്‍ത്തി കഴിയുകയാണ് ബന്ധുക്കളും നാട്ടുകാരും സഹപാഠികളും.
ആദ്യമനേഷിച്ച ലോക്കല്‍ പോലീസ് കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ്,പ്രിന്‍സിപ്പാള്‍ ശക്തിവേല്‍,അധ്യാപകന്‍ പ്രവീണ്‍ എന്നിവര്‍ക്കെതിരെ എഫ്.ഐ ആര്‍ സമര്‍പ്പിച്ചിരുന്നു. മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് ആവശ്യപ്പൈട്ട് പിതാവ് അശോകനും,മാതാവ് മഹിജയും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്തയച്ചു.പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സന്ദര്‍ശിക്കാന്‍ വൈകിയെന്ന പരാതിക്ക് പുറമെ പോലീസ് സര്‍ജ്ജനെന്ന് തെറ്റിദ്ധരിപ്പിച്ച് പി.ജി വിദ്യാര്‍ത്ഥിയെ കൊണ്ട് പോസ്റ്റ് മോര്‍ട്ടം നടത്തിച്ചതായും പരാതി ഉയര്‍ന്നു. വ്യാജ ആത്മഹത്യാ കുറിപ്പ് ഉണ്ടാക്കിയതായും ജിഷ്ണു മരിച്ച നിലയില്‍ കണ്ട മുറി സീല്‍ ചെയ്യാന്‍ തയ്യാറായില്ലെന്നും ,ഡി.എന്‍.എ ടെസ്റ്റിന് വേണ്ട സാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. കേരള രാഷ്ട്രീയത്തില്‍ ഏറെ വിവദങ്ങള്‍ക്കിത് കാരണമായി. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന ആവശ്യവുമായി ജിഷ്ണുവിന്റെ മാതാവ് മഹിജ തിരുവനന്തപുരത്ത് ഡി.ജി.പിയെ കാണാന്‍ പോയതും അവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് നടത്തിയ ബലപ്രയോഗവും ഏറെ വിവാദമായി.പരുക്കറ്റ മഹിജ ആശുപത്രിയില്‍ നിരാഹാര സമരം നടത്തിയിരുന്നു. കൂടാതെ ജിഷ്ണുവിന്റെ ഏഖ സഹോദരി വളയത്തെ വീട്ടിലും നിരാഹാര സമരമനുഷ്ഠിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് സമരം ഇരുവരും നിര്‍ത്തുക.യായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവരുമായി ഉടമ്പടി ഒന്നുമുണ്ടാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞതും ഏറെ വിവാദത്തിന് തിരികൊളുത്തി. തന്റെ മകനെ ബോധപൂര്‍വ്വം കോളേജ് അധികൃതര്‍ ഇല്ലായ്മ ചെയ്തതാണെന്ന് ബന്ധുക്കളുടെ ആരോപണം തുടര്‍ന്നു. ലേക്കല്‍ പോലീസ്സില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ കേസന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയിട്ടും പുരോഗതി ഇല്ലെന്ന് പറഞ്ഞു കുടുംബം സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. റിമാന്റില്‍ നിന്ന് പുറത്തിറങ്ങിയവരുടെ ജാമ്യം റദ്ദ് ചെയ്യുക, കേസന്വേഷണം സി.ബി.ഐ യെ ഏല്‍പ്പിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി മാതാവ് മഹിജ സുപ്രീം കോടതിയില്‍ കക്ഷി ചേര്‍ന്നു.
ആദ്യം കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ച സി.ബി. ഐ പിന്നീട് തയ്യാറാവുകയായിരുന്നു. സി.ബി.ഐ ഉദ്യാഗസ്ഥര്‍ വീട്ടിലെത്തി മൊഴിയെടുത്തില്‍ കൂടുതലൊന്നും ഇതു സംബന്ധിച്ച് അറിയില്ലെന്നാണ് മാതാപിതാക്കള്‍ പരയുന്നത്. നീതി ലഭിക്കുമെന്ന പ്രതീക്ഷയാണിന്നും ഞങ്ങള്‍ക്ക്. അവര്‍ പറയുന്നു. ജിഷ്ണുവിന്റെ രണ്ടാം ചരമ വാര്‍ഷികം വിവധ പരിപാടികളോടെ നാട്ടില്‍ ആചരിക്കുന്നുണ്ട്.രാവിലെ സ്മൃത മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും.വൈകീട്ട് ദിനാചരണ കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുസ്മണ സമ്മളനം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here