ട്രെയിനില്‍ കൊണ്ടുവന്ന പത്തു ലക്ഷത്തിന്റെ വെള്ളി ആഭരണങ്ങള്‍ പിടികൂടി

0
11

കോഴിക്കോട്: അനധികൃതമായി ട്രെയിനില്‍ കൊണ്ടുവന്ന 10 ലക്ഷത്തോളം വിലവരുന്ന വെള്ളി ആഭരണങ്ങളും വെള്ളിക്കട്ടികളും പിടികൂടി. കാച്ചിഗുഡയില്‍നിന്ന് കോഴിക്കോടെത്തിയ ട്രെയിനില്‍ പുലര്‍ച്ചെ ആര്‍പിഎഫ് (റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്)ക്രൈംസ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വെള്ളി പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് സേലം സ്വദേശി ഷാജഹാന്‍ (30)നെ ആര്‍പിഎഫ് പിടികൂടിയിട്ടുണ്ട്. രാവിലെ ആറോടെയാണ് ട്രെയിന്‍ കോഴിക്കോടെത്തിയത്. പരിശോധനക്കിടെ ബാഗുമായി സംശയാസ്പദമായ സാഹചര്യത്തില്‍ ഷാജഹാനെ ക്രൈംസ്‌ക്വാഡ് അംഗങ്ങള്‍ കണ്ടു.തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് വെള്ളി ആഭരണങ്ങളും വെള്ളിക്കട്ടിയും കണ്ടത്.കോഴിക്കോട് വിവിധ സ്ഥാപനങ്ങളിലേക്കുള്ള വെള്ളിയാണിതെന്നാണ് ഷാജഹാന്‍ മൊഴിനല്‍കിയത്. 10 ലക്ഷം രൂപയുടേതാണ് വെള്ളിയെന്നും ഇയാള്‍ പറഞ്ഞു. അതേസമയം ആരാണ് ഇതിനു പിന്നിലുള്ളതെന്ന് വ്യക്തമായിട്ടില്ല. മതിയായ ബില്ലോ മറ്റു രേഖകളോ ഒന്നും തന്നെ ഷാജഹാന്റെ കൈവശമുണ്ടായിരുന്നില്ല. ആര്‍പിഎഫ് പിടികൂടിയ വെള്ളി ജിഎസ്ടി വിഭാഗത്തിന് കൈമാറും മതിയായ നികുതിയും പിഴയും അടച്ചാല്‍ ആഭരണം ജിഎസ്ടിയും വിഭാഗം വിട്ടുകൊടുക്കുകയാണ് പതിവ്.

 

LEAVE A REPLY

Please enter your comment!
Please enter your name here