ഊട്ടി-കുന്നൂര്‍ പര്‍വത തീവണ്ടിക്ക് സെഞ്ച്വറി

0
136

ഊട്ടി: യുനെസ്‌കോയുടെ പൈതൃക പദവി ലഭിച്ച ഊട്ടി-കുന്നൂര്‍ പര്‍വത തീവണ്ടി സര്‍വീസ് 100 വര്‍ഷം പൂര്‍ത്തിയാക്കി. 2005 ജൂലൈ 15ന് പര്‍വത തീവണ്ടിക്ക് യൂനെസ്‌കോയുടെ പൈതൃക പദവി ലഭിച്ചിരുന്നു. പ്രകൃതി രമണീയമായ മലമുകളിലൂടെ കൂകിപായുന്ന തീവണ്ടി യാത്രക്കായി നൂറുക്കണക്കിന് വിനോദ സഞ്ചാരികളാണ് ദിനംപ്രതി ഊട്ടിയിലെത്തുന്നത്. ധാരാളം വിദേശ സഞ്ചാരികളും എത്തുന്നുണ്ട്. മലമുകളിലൂടെയുള്ള യാത്രയില്‍ സഞ്ചാരികള്‍ക്ക് മനംകവരുന്ന പല കാഴ്ചകളും കാണാനാകും. 100-ാം വാര്‍ഷിക ആഘോഷ പരിപാടിയുടെ ഭാഗമായി ഊട്ടി റെയില്‍വേ സ്റ്റേഷനില്‍ വിപുലമായ പരിപാടികള്‍ നടന്നു. കുന്നൂരില്‍നിന്ന് ട്രെയിനിലെത്തിയ സഞ്ചാരികളെ റെയില്‍വേ വകുപ്പ് ഉദ്യോഗസ്ഥര്‍ മധുരം നല്‍കിയാണ് സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here