അതിര്‍ത്തിയില്‍ വീണ്ടും കഞ്ചാവ് വേട്ട; കോടികളുടെ കഞ്ചാവ് ഒഴുകുന്നു

0
21

സ്വന്തം ലേഖകന്‍

കല്‍പ്പറ്റ: അതിര്‍ത്തി കടന്ന് കഞ്ചാവ് ഒഴുകുന്നു. കഞ്ചാവ് മാഫിയ വയനാട് പ്രധാന താവളമാക്കുന്നു. ഇന്നലെ കര്‍ണ്ണാടകയില്‍ നിന്നും കടത്തുകയായിരുന്ന 30 കിലോ കഞ്ചാവ് കൂടി പിടികൂടിയതോടെ പുതുവര്‍ഷം പിറന്നതോടെ വയനാട്ടില്‍ പിടികൂടുന്ന കഞ്ചാവ് കേസ് ആറെണ്ണമായി ബാവലി ചെക്ക് പോസ്റ്റില്‍ നിന്നാണ് വെള്ള മാരുതി സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവ് പിടികൂടിയത് പ്രതികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും വാഹനം പിടികൂടിയതോടെ രണ്ടംഗ സംഘത്തെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പോലീസ് – എക്‌സസൈസ് സംഘം കേരളാ – കര്‍ണാടക അതിര്‍ത്തി പ്രദേശമായ വയനാട്ടിലേക്ക് കോടികണക്കിന് രൂപയുടെ കഞ്ചാവ് ഒഴുകി കൊണ്ടിരിക്കുകയാണ്. രണ്ടു മാസത്തിനിടെ രണ്ട് ക്വിന്റലിലേറെ കഞ്ചാവ് മുത്തങ്ങ ബാവലി ചെക്ക് പോസ്റ്റുകളിലായി പിടികൂടിയിട്ടുണ്ട്. കഞ്ചാവ് കടത്തിന് കൗമാരക്കാരെയാണ് കഞ്ചാവ് മാഫിയ ഉപയോഗിക്കുന്നത് കര്‍ണാടകയില്‍ കേന്ദ്രീകരിച്ച് കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് അതിര്‍ത്തി കടത്തികൊണ്ടു വരുന്ന ഒരു ഗൂഢസംഘം തന്നെയുണ്ട്. വന്‍ കണ്ണികളുള്ള ഒരു സംഘം തന്നെ കര്‍ണ്ണാടക – തമിഴ്‌നാട് -കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കോടികള്‍ വിലമതിക്കുന്ന കഞ്ചാവുകളാണ് കര്‍ണ്ണാടകയിലെ ഗ്രാമാന്തരങ്ങളില്‍ കൃഷിയിറക്കുന്നത്.
ഇതിനു പിന്നിലും മലയാളി സംഘങ്ങള്‍ തന്നെയാണ് ഓരോ തവണ കഞ്ചാവ് പിടികൂടുമ്പോഴും പോലീസ് -എക്‌സൈസ് സംഘം കേസെടുക്കുന്നു എന്നല്ലാതെ കഞ്ചാവിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തുന്നില്ല. അതു കൊണ്ടു തന്നെ പിടിക്കപ്പെടുന്നതിന്റെ പത്തിരട്ടിയോളം ഓരോ മാസവും വയനാട് വഴി ഒഴുകുന്നുണ്ട്. കേരളത്തിലെ നഗരങ്ങളും ക്യാമ്പസുകളും ലക്ഷ്യം വെച്ചാണ് അതിര്‍ത്തി കടന്ന് വന്‍തോതില്‍ കഞ്ചാവ് സംസ്ഥാനത്തേക്ക് എത്തുന്നത്. കഞ്ചാവ് ചില്ലറ വില്‍പ്പനക്കാരുടെ എണ്ണവും ജില്ലയില്‍ ശക്തമാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here