ബൈപ്പാസ് ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ കൂവിയ സംഭവം: ശ്രീധരന്‍പിള്ളയ്ക്ക് പ്രധാനമന്ത്രിയുടെ ശാസന

0
3

തിരുവനന്തപുരം: ആശ്രാമം മൈതാനത്ത് നടന്ന കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ സദസ്സില്‍ നിന്ന് കൂവുകയും ശരണം വിളിക്കുകയും ചെയ്തതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരന്‍പിള്ളയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശാസന. ബൈപ്പാസ് ഉദ്ഘാടനം കഴിഞ്ഞു തിരുവനന്തപുരത്ത് പത്മനാഭസ്വാമിക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് പ്രധാനമന്ത്രി ശ്രീധരന്‍പിള്ളയെ ശാസിച്ചത്.

ബൈപ്പാസ് ഉദ്ഘാടനവേളയില്‍ ബഹളംവച്ചവര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രോഷം പ്രകടിപ്പിച്ചിരുന്നു. ബഹളം വെച്ചവര്‍ക്ക് താക്കീത് നല്‍കിക്കൊണ്ട് അദ്ദേഹം പ്രസംഗം തുടരുകയായിരുന്നു. മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തിനുശേഷം ബിജെപി പ്രവര്‍ത്തകര്‍ ബഹളം വച്ചിരുന്നില്ല.കൊല്ലത്തെ ചടങ്ങു കഴിഞ്ഞ് തിരുവനന്തപുരത്ത് പത്മനാഭസ്വാമിക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ ബഹളം വച്ചതിനെതിരെ നരേന്ദ്രമോദി ശ്രീധരന്‍പിള്ളയോട് ആരാഞ്ഞത്. രാജ്യസഭാ എംപിമാരായ വി മുരളീധരനും സുരേഷ്‌ഗോപിയും ഈ സമയം പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ബഹളം വച്ചത് പ്രവര്‍ത്തകരല്ല എന്നും മറ്റാരോ ആണെന്നും ആയിരുന്നു ശ്രീധരന്‍പിള്ളയുടെ വാദം. താന്‍ കൂടി പങ്കെടുക്കുന്ന ചടങ്ങില്‍ ഇത്തരമൊരു പ്രവര്‍ത്തി ഉണ്ടായതിനെതിരെ വളരെ രൂക്ഷമായാണ് പ്രധാനമന്ത്രി പ്രതികരിച്ചത് എന്നാണ് വിവരം. ബഹളംവച്ചത് ബിജെപി പ്രവര്‍ത്തകന്‍ അല്ല എന്ന് പറഞ്ഞാണ് ശ്രീധരന്‍പിള്ള തടിയൂരിയത്.

ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കിയ സംസ്ഥാന സര്‍ക്കാരിനോടുള്ള വിശ്വാസികളുടെ പ്രതികരണം എന്നായിരുന്നു പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞത്. കൊല്ലം ബൈപ്പാസിന് ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാനായി എഴുന്നേറ്റപ്പോള്‍ ആയിരുന്നു ബിജെപി പ്രവര്‍ത്തകര്‍ ബഹളം വച്ചത്. ശബ്ദശല്യം രൂക്ഷമായപ്പോള്‍ വെറുതേ ശബ്ദം ഉണ്ടാക്കാനായി കുറേ ആളുകളുണ്ടെന്ന് തോന്നുന്നു. ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. ഒരു യോഗത്തിന് അതിന്റേതായ അച്ചടക്കം പാലിക്കണം. എന്തും കാണിക്കാനുള്ള വേദിയാണ് ഈ യോഗമെന്ന് കരുതരുത്’ എന്ന് പിണറായി മുന്നറിയിപ്പ് നല്‍കുകയായിരുന്നു.തുടര്‍ന്ന് ബഹളം ശമിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here