അഴീക്കോടും കൊടുവള്ളിയും

0
6

ഒരു നിയമസഭാംഗം കൂടി അയോഗ്യനാക്കപ്പെട്ടിരിക്കുന്നു.കൊടുവള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കാരാട്ട്‌റസാഖിന്റെ അംഗത്വമാണ്അനിശ്ചിതാവസ്ഥയിലായത്. ഇടതു സ്വതന്ത്രനായിമത്സരിച്ച് ജയിച്ച കാരാട്ട് റസാഖ് 2016-ലെതിരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥിക്കെതിരെ ജനാധിപത്യമര്യാദയ്ക്കു നിരക്കാത്ത പ്രചരണം നടത്തി എന്നാണ്ആരോപണം. ഹൈക്കോടതിയുടെ മുന്നിലെത്തിയതെളിവിന്റെ അടിസ്ഥാനത്തിലാണ് കാരാട്ട് റസാഖിന്റെഅംഗത്വം റദ്ദാക്കപ്പെട്ടിരിക്കുന്നത്. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് മണിക്കൂറുകള്‍ക്കുള്ളില്‍ ഡിവിഷന്‍ബെഞ്ച് താല്‍ക്കാലികമായിസ്റ്റേ ചെയ്‌തെങ്കിലുംനിയമസഭാംഗം എന്ന നിലയില്‍ പൂര്‍ണ്ണ അവകാശേത്താടെ പ്രവര്‍ത്തിക്കാന്‍ കാരാട്ട് റസാഖിന് തല്‍ക്കാലം കഴിയില്ല.

തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ പ്രവര്‍ത്തകര്‍ക്ക്‌വാശിയേറുമ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥിയോട് പ്രതിപക്ഷ ബഹുമാനം ഇല്ലാതെ പെരുമാറുന്ന രീതി കേരളത്തില്‍ ഒറ്റപ്പെട്ടതല്ല. ജനാധിപത്യ സ്വഭാവത്തിന്റെഉന്നത മൂല്യങ്ങള്‍ സ്ഥാനാര്‍ത്ഥിയുംമുന്നണിപ്രവര്‍ത്തകരും പലപ്പോഴും മറന്നുപോകുന്നു.ജാതിമത ചിന്തകള്‍ പ്രചരിപ്പിച്ചും എതിര്‍സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ ചെയ്തും സമ്മതിദായകരുടെ പിന്‍ ലംപറ്റാം എന്ന വിചാരം ഈയിടെയായി രാഷ്ട്രീയനേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും ഏറിവരുകയാണ്. തിരഞ്ഞെടുപ്പുകളെ ആശയങ്ങളുടെപോരാട്ടം എന്നതിനപ്പുറത്ത് വ്യക്തികളുടെ മല്‍പ്പിടുത്തമായി ചുരുക്കിക്കളയുന്ന രീതി എല്ലാ കക്ഷികളുംവെടിയുന്നതാണ് നല്ലത്. കണ്ണൂരിലെ അഴീക്കോട്മണ്ഡലത്തില്‍ കഴിഞ്ഞ തവണ നടന്ന വാശിയേറിയമത്സരത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ മുസ്ലീംലീഗിലെ യുവനേതാവ്മതവൈരാഗ്യം വളര്‍ത്തുന്നതരത്തിലുള്ള പ്രചരണം നടത്തിയെന്ന് ഹൈക്കോടതിയില്‍ കേസ് വന്നു. കെ. എം. ഷാജിയുടെ നിയമസഭാംഗത്വം അക്കാരണത്താല്‍ റദ്ദാക്കപ്പെടുകയുംഅതിന്മേലുള്ള കോടതി വ്യവഹാരം തുടരുകയുമാണ്.അഴീക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേസ്‌തോറ്റ സ്ഥാനാര്‍ത്ഥി എം. വി. നികേഷ്‌കുമാര്‍ വഴിനേരിട്ട് ഉത്ഭവിച്ചതാണെങ്കില്‍ കൊടുവള്ളിയിലേത് വോട്ടര്‍മാരായ രണ്ടുപേര്‍നല്കിയ കേസാണ്.മുസ്ലീം ലീഗിലെ എം. എ. റസാഖ് മാസ്റ്റര്‍ 573 വോട്ടിന്റെ കുറവു കൊണ്ടാണ് കാരാട്ട് റസാഖിനോട്‌കൊടുവള്ളിയില്‍ പരാജയപ്പെട്ടത്. മുസ്ലീം ലീഗിനുംയു.ഡി.എഫിനും എക്കാലവും വന്‍ ജനപിന്തുണലഭിച്ചിട്ടുള്ള ഒരു പ്രദേശമാണ് കോഴിക്കോട്ടെ കൊടുവള്ളി. ലീഗിന്റെ തന്നെ ഒരു പ്രവര്‍ത്തകനായിരുന്നകാരാട്ട് റസാഖ് പാര്‍ട്ടി വിട്ട് ഇടതുമുന്നണിയുടെ പിന്തുണയോടെ അവിടെ സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു. യു.ഡി.എഫ് വോട്ട് ഭിന്നിപ്പിച്ച് ഇടതുപിന്തുണയോടെ ജയിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമം നേരിയ വോട്ടുകള്‍ക്കെങ്കിലും വിജയിച്ചത് രണ്ട് വര്‍ഷംമുമ്പുതന്നെ രാഷ്ട്രീയനിരീക്ഷകരില്‍ ആശ്ചര്യം ഉളവാക്കി. കാരണം, അത്രയേറെ സ്വാധീനാടിത്തറ ലീഗിനുംകോണ്‍ഗ്രസിനും ആ മണ്ഡലത്തില്‍ ഉണ്ടായിരുന്നു
എന്നതാണ് പുറമേ ഉള്ള ധാരണ. എന്തുകൊണ്ടെ
ന്നാല്‍ കേരളം ഉണ്ടായതിനു ശേഷം കൊടുവള്ളിയില്‍
നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രം നോക്കുക.1957-ല്‍ കോണ്‍ഗ്രസിലെ ഗോപാലന്‍കുട്ടി നായരാണ് ആദ്യമായി ഈ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചത്. 1960-ല്‍ അദ്ദേഹം തന്നെവീണ്ടും അവിടെനിന്ന് ജയിച്ചു.1977-ല്‍ മുസ്ലീം ലീഗിലെഇ. അഹമ്മദ് സപ്തകക്ഷി മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി ജയിച്ച് കൊടുവള്ളിയെ നിയമസഭയില്‍പ്രതിനിധീകരിച്ചു. പിന്നീട് തുടര്‍ച്ചയായി 6 തവണനിയമസഭയില്‍ ഈ മണ്ഡലം ലീഗിനെ കൈവിട്ടില്ല.2006-ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിപി. ടി. എ.റഹീം കൊടുവള്ളിയില്‍ ജയിച്ചു. 2011-ല്‍മുസ്ലീം ലീഗിലെഉമ്മര്‍ മാസ്റ്റര്‍ സീറ്റ് തിരിച്ചുപിടിച്ചു.ഇതാണ് കൊടുവള്ളിയുടെ ജനാധിപത്യ ചരിത്രം.2016-ല്‍ കാരാട്ട് റസാഖ് നേടിയത് 573 വോട്ടുകള്‍ക്കാണെങ്കിലും അത് ഒരു അട്ടിമരി വിജയമായിരുന്നു. എതിര്‍സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ ചെയ്യുന്ന വീഡിയോ സന്ദേശം പ്രചരിപ്പിച്ചാണ് കാരാട്ട് റസാഖ് ഭൂരിപക്ഷം നേടിയതെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍വാദിച്ചു.മാത്രമല്ല ആ വീഡിയോ സന്ദേശം കൃത്രിമവുംവ്യാജവുമാണെന്ന് അവര്‍ തെളിയിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അങ്ങനെ ജനപ്രാതിനിധ്യനിയമത്തിലെ സംഗതമായ വകുപ്പുകള്‍ പ്രകാരം കൃത്രിമമായഈവിജയം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതിസിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തല്‍ ആണ്കാരാട്ട് റസാഖിന്റെ നിയമസഭാംഗത്വം നിലനില്‍ക്കില്ലെന്ന് വിധിക്കാന്‍ കാരണം. മേല്‍ക്കോടതിയെസമീപിക്കാന്‍ സാവകാശം ലഭിക്കുംവിധം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്ക് സ്‌റ്റേ അനുവദിച്ചെങ്കിലും നിയമസഭയില്‍ വോട്ട് ചെയ്യാനും അംഗമെന്നനിലയില്‍ ആനുകൂല്യം പറ്റാനും കാരാട്ട് റസാഖിന്അവകാശം ഇല്ല. അഴീക്കോട് മണ്ഡലത്തിലെ തിര
ഞ്ഞെടുപ്പ് കേസ് പോലെ കൊടുവള്ളി കേസുംരാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ അന്തിമതീര്‍പ്പിന് വിധേയമാവുകയാണ്.

സംസ്‌ക്കാരചിത്തരായ ജനങ്ങള്‍ വസിക്കുന്ന പ്രദേശമാണ്‌കേരളം എന്ന് പുറമേ ഒരു ധാരണയുണ്ട്.എന്നാല്‍ ആ ജനങ്ങളുടെ പ്രതിനിധികളായി വരേണ്ടരാഷ്ട്രീയനേതാക്കള്‍സംസ്‌ക്കാരത്തിനും ജനാധിപത്യ മര്യാദയ്ക്കും ഇണങ്ങാത്തവിധം തിരഞ്ഞെടുപ്പ്കാലത്ത് പ്രചരണം നടത്തിയാല്‍ കോടതിയുടെമുന്നില്‍ മറുപടി പറയേണ്ടിവരും എന്നതാണ് അടിക്കടി വരുന്ന തിരഞ്ഞെടുപ്പ് കേസുകളിലെ ഈ വിധിതീരുമാനം ഓര്‍മ്മിപ്പിക്കുന്ന പ്രധാന കാര്യം. എല്ലാമുന്നണിയിലും പാര്‍ട്ടിയിലും പെട്ടവര്‍ക്ക് ഭാവിയില്‍ഇതൊരു പാഠമായിരിക്കട്ടെ!

LEAVE A REPLY

Please enter your comment!
Please enter your name here