അയ്യപ്പഭക്തസംഗമം ഞായറാഴ്ച; രണ്ട് ലക്ഷം അയ്യപ്പഭക്തര്‍ സംഗമത്തില്‍ പങ്കെടുക്കും

0
2

സ്വന്തം ലേഖകന്‍

സംഗമത്തിന് മുന്നോടിയായി നടന്ന വാഹനപ്രചാരണ യാത്ര കലാമണ്ഡലം സത്യഭാമ ടീച്ചര്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

തിരുവനന്തപുരം: ശബരിമലയിലെ ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന അയ്യപ്പ ഭക്ത സംഗമത്തിന് ഞായറാഴ്ച പുത്തരിക്കണ്ടം വേദിയാകും. കോട്ടയം ,ആലല്ലുഴ,പത്തനംതിട്ട,കൊല്ലം എന്നീ ജില്ലകളില്‍ നിന്നുമായി എത്തുന്നവരുള്‍പ്പടെ രണ്ട് ലക്ഷം അയ്യപ്പഭക്തര്‍ സംഗമത്തില്‍ പങ്കെടുക്കും.മ്യൂസിയം,പിഎം ജി എന്നിവിടങ്ങളില്‍ നിന്ന് വൈകീട്ട് 3ന് നാമജപഘോഷയാത്ര ആരംഭിച്ച് പുത്തരിക്കണ്ടത്ത് സമാപിക്കും.

കുളത്തീര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ അദ്ധ്യക്ഷതയില്‍ മാതാ അമൃതാനന്തമയി യോഗം ഉദ്ഘാടനം ചെയ്യും.നിരവധി ആദ്ധ്യാത്മിക ആചാര്യന്മാരും സമുദായ സംഘടനാ നേതാക്കളും ചടങ്ങില്‍ പ്രസംഗിക്കും. സംഗമത്തിന് മുന്നോടിയായുള്ള വാഹനപ്രചാരണ യാത്ര തലസ്ഥാനത്ത് ഇന്നലെ നടന്നു. പാളയം ഹനുമാന്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാരംഭിച്ച മഹിളാ വാഹനപ്രചരണ യാത്ര പഴവങ്ങാടി ക്ഷേത്രത്തിന് മുന്നില്‍ സമാപിച്ചു. നൂറുകണക്കിന് വനിതകളാണ് യാത്രയില്‍ പങ്കെടുത്തത്.ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന അയ്യപ്പഭക്ത സംഗമത്തിന് മുന്നോടിയായാണ് വനിതകളുടെ വാഹനപ്രചാരണ യാത്ര നടന്നത്. പാളയം ഹനുമാന്‍ ക്ഷേത്രത്തിന് മുന്നില്‍ നിന്നാരംഭിച്ച ഇരുചക്ര വാഹന യാത്ര പൊതുപ്രവര്‍ത്തക അശ്വതി ജ്വാല ഉദ്ഘാടനം ചെയ്തു. ധര്‍മ്മ സംരക്ഷണത്തിനായി നടക്കുന്ന അയ്യപ്പ ഭക്തസംഗമം വിജയത്തിലെത്തുമെന്ന് അശ്വതി പറഞ്ഞു.പട്ടം, കേശവദാസപുരം,മുട്ടട, അമ്പലമുക്ക് തുടങ്ങി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ അവസാനിച്ച യാത്ര കലാമണ്ഡലം സത്യഭാമ ടീച്ചറാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.
അഞ്ഞൂറിലധികം വനിതകള്‍ വാഹന പ്രചാരണ ജാഥയില്‍ പങ്കെടുത്തു. അയ്യപ്പ സംഗമത്തിന്റെ മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ അയ്യപ്പമണ്ഡപങ്ങളും ഒരുക്കിയിട്ടുണ്ട്. നാളെ വൈകുന്നേരം 4 മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന സംഗമത്തില്‍ ആദ്ധ്യാത്മികാചാര്യന്മാരും സമുദായ സംഘടനാ നേതാക്കളും പങ്കെടുക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here