വീട്ടമ്മയ്ക്കും നാലുമക്കള്‍ക്കും നേരെ ആസിഡ് ആക്രമണം: രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍

0
9

കൊച്ചി: പിറവം രാമമംഗലത്ത് വീട്ടമ്മയ്ക്കും നാല് മക്കള്‍ക്കും നേരെ ആസിഡ് ആക്രമണമുണ്ടായ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍. ഒറ്റമുറി വീട്ടില്‍ താമസിച്ചുവന്ന വീട്ടമ്മയുടെ രണ്ടാം ഭര്‍ത്താവ് റെനിയെയാണ് രാമമംഗലം പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങിക്കിടന്ന സ്മിതയ്ക്കും നാല് പെണ്‍മക്കള്‍ക്കും നേരെ ആസിഡ് ആക്രമണമുണ്ടായത്. 14 വയസുള്ള മകളുടെ മുഖത്ത് ഗുരുതരമായ പൊള്ളലേറ്റിരുന്നു.

രാമമംഗലം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്മിതയുടെ രണ്ടാം ഭര്‍ത്താവ് റെനി പിടിയിലായത്. കൈയ്യില്‍ ആസിഡ് വീണ് പൊള്ളലേറ്റതിന്റെ പാട് കണ്ടെത്തിയതിനെത്തുടര്‍ന്ന് റെനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍നിന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. വീട്ടമ്മയുടെ ആദ്യ വിവാഹത്തിലെ കുട്ടികളെ റെനി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും റെനി ജയിലിലാവുകയും ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

കേസില്‍പെടുത്തിയതിനും ജയിലിലാക്കിയതിനും പ്രതികാരമായാണ് ആസിഡ് ആക്രമണം നടത്തിയതെന്നാണ് വിവരം. പൊള്ളലേറ്റ കുട്ടികള്‍ ചികിത്സയിലാണ്. കുട്ടികളുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അവരെ ആശുപത്രിയിലെത്തിച്ചത്. ആസിഡ് ഒഴിച്ചശേഷവും റെനി കുട്ടികള്‍ക്കൊപ്പം ഉറങ്ങുകയും ഒന്നുമറിയാത്തതായി നടിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here