കോഴിക്കോട് കെ എസ് ആര്‍ ടി സി ടെര്‍മിനല്‍: ടെന്‍ഡറുകള്‍ ഇന്ന് പരിശോധിക്കും

0
6

കോഴിക്കോട്: വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന മലബാറിലെ ഏറ്റവും വലിയ കെ എസ് ആര്‍ ടി സി ടെര്‍മിനലിലെ മുറികള്‍ വാടകയ്ക്ക് കൊടുക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനമാകും.കോഴിക്കോട് മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി ടെര്‍മിനലിലെ വാണിജ്യ സമുച്ചത്തിന്റെ ഇ ടെന്‍ഡറില്‍ ബോര്‍ഡ് യോഗത്തില്‍ അപേക്ഷകള്‍ പരിഗണിക്കും.കോഴിക്കോട്ടുള്ള ആ ലിഫ് ബില്‍ഡേഴ്‌സും മുഹമ്മദ് അഫ്‌ലയുമാണ് ടെന്‍ഡറില്‍ പങ്കെടുത്തത്.എന്നാല്‍ ഇവര്‍ സമീപിച്ചതുക ആദ്യ കരാറിനേക്കാള്‍ കുറവാണ്.ഇതേ തുടര്‍ന്ന് റീ ടെന്‍ഡര്‍ ക്ഷണിക്കാനും സാധ്യതയുണ്ട്.അങ്ങിനെയെങ്കില്‍ തുടര്‍നടപടി വീണ്ടും നീണ്ടു പോയേക്കും. മൂന്ന് വര്‍ഷം മുമ്പാണ് കെ എസ് ആര്‍ ടി സി ടെര്‍മിനലിലെ വാണിജ്യ സമുച്ചയത്തിന്റെ നടത്തിപ്പിനായി ടെന്‍ഡര്‍ വിളിച്ചത്. ആ കരാര്‍ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
കഴിഞ്ഞ നവംബറില്‍ വീണ്ടും ഇ ടെന്‍ഡര്‍ വിളിച്ചെങ്കിലും പങ്കെടുത്തത് രണ്ട് കമ്പനികളാണ്. ആലി ബില്‍ഡേഴ്‌സ് തിരിച്ചു കിട്ടാത്ത നിക്ഷേപതുക 17 കോടിയും പ്രതിമാസ വാടക 43 ലക്ഷം രൂപയും മുഹമ്മദ് അഫ്‌ലം തിരിച്ചു കിട്ടാത്ത നിക്ഷേപം 21.25 കോടി രൂപയും പ്രതിമാസ വാടക 34 ലക്ഷം രൂപയും നല്‍കാമെന്നാണ് പറയുന്നത്. എന്നാല്‍, ആദ്യ കരാര്‍ ഉറപ്പിച്ച മാക് അസോസിയേറ്റ്‌സ് 50 കോടി നിക്ഷേപവും 50 ലക്ഷം രൂപ പ്രതിമാസ വാടകയും നല്‍കാമെന്നായിരുന്നു ധാരണ.
2015 ജൂണില്‍ ഉദ്ഘാടനം ചെയ്ത കെ എസ് ആര്‍ ടി സി ടെര്‍മിനലിലെ 3, 28,460 ചതുരശ്രയടി സ്ഥലം ഒറ്റ യൂണിറ്റായാണ് കരാര്‍ നല്‍ക്കുക.ഇത് വാടകയ്ക്ക് നല്‍കാത്തതുമൂലം കോടികളുടെ നഷ്ടമാണ് കെ എസ് ആര്‍ ടി സിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കരാറെടുക്കാന്‍ ആ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിക്കാത്തതിനാല്‍ ഇതുവഴിയുള്ളവരുമാനം നിലച്ചു. മലബാറിലെ തന്നെ ഏറ്റവും വലിയ ടെര്‍മിനലിന് ഇത് വലിയ തിരിച്ചടിയാക്കുകയും ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here