ജലീല്‍ സി പി എമ്മിനെ ബ്ലാക്‌മെയില്‍ ചെയ്തു: പി കെ ഫിറോസ്

0
2

കോഴിക്കോട്: യൂത്ത്‌ലീഗ് ഉന്നയിച്ച ആരോപണത്തില്‍ അന്വേഷണം പോലും പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത് സി.പി.എമ്മും മുഖ്യമന്ത്രിയും കെ.ടി ജലീലിന്റെ ബ്ലാക് മെയിലിങ്ങില്‍ ഭയന്നിട്ടാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലാക്‌മെയില്‍ ചെയ്തത് സംബന്ധിച്ച് കൃത്യമായ വിവരം യൂത്ത് ലീഗിന് ലഭിച്ചിട്ടുണ്ട്. അത് ഉടന്‍ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ ധനകാര്യ വികസ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജരായി മന്ത്രി കെ.ടി ജലീല്‍ തന്റെ ബന്ധു അദീപിനെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചൂവെന്നതായിരുന്നു യൂത്ത് ലീഗ് ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണം. ഇത് സംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇനിയും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് ലീഗ് ആരോപണം ഉന്നയിച്ച സമയത്ത് ശബരിമല യുവതീ പ്രവേശന വിഷയമടക്കം സജീവമായി വന്നതോടെ വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ബന്ധു നിയമന വിവാദത്തിനും സമരങ്ങള്‍ക്കും ചൂടാറുകയും ചെയ്തു. ബന്ധു നിയമന വിവാദം ഒരിക്കല്‍ക്കൂടി സജീവമാക്കാനാണ് യൂത്ത്‌ലീഗ് നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here