തീന്‍മേശകളില്‍ മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍; മാരകരോഗങ്ങള്‍ വിളിപ്പാടകലെ

0
59

തലശ്ശേരി: കേരളീയരുടെ തീന്‍മേശകളിലെത്തുന്ന ഭക്ഷണസാധനങ്ങളില്‍ ഭൂരിഭാഗവും കൃത്രിമ കളര്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ചേര്‍ത്തുളളവയാണെന്ന് റിപ്പോര്‍ട്ട്. കറികളിലും മറ്റും ചേര്‍ക്കുന്ന ജീരകം മുതല്‍ മിക്ക പലവ്യഞ്ജനങ്ങളിലും കൃത്രിമ കളര്‍ ചേര്‍ക്കുന്നുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ വെളിപ്പെടുന്നു. തമിഴ്‌നാട്ടില്‍ നിന്നുളള വെല്ലത്തില്‍ കൃത്രിമമായി കളര്‍ ചേര്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണിത്. ഉപഭോക്താക്കള്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ നീരിക്ഷിച്ചാണ് ഈ കണ്ടെത്തല്‍. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന ജീരകം, വിവിധയിനം കറിപരിപ്പുകള്‍ തുടങ്ങി മിക്ക ഭക്ഷ്യോപയോഗ സാധനങ്ങളിലും അമിതമായ അളവില്‍ കൃത്രിമ കളര്‍ ചേര്‍ക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇവ പരിശോധിച്ച് നടപടി സ്വീകരിക്കേണ്ട ഫുഡ് സേഫ്റ്റി വിഭാഗം ഉറക്കം നടിക്കുകയാണ്. ആരെങ്കിലും രേഖാമൂലം പരാതിപ്പെട്ടാല്‍ മാത്രമാണ് അധികൃതര്‍ പരിശോധനക്കിറങ്ങുക.

ഗുണനിലവാരമില്ലാത്ത ചായപ്പൊടികളും വെളിച്ചെണ്ണയും നേരത്തെ മാര്‍ക്കറ്റുകളില്‍ സുലഭമായിരുന്നു. ഇവയും കൃത്രിമ കളര്‍ ചേര്‍ത്താണ് മാര്‍ക്കറ്റിലെത്തിയിരുന്നത്. െഎ.എസ്‌.െഎ മുദ്രണം ചെയ്ത ചില കമ്പനി പാക്കറ്റുകളിലും ഇത്തരം ചായപ്പൊടികള്‍ വിപണിയിലെത്തുന്നതായി വിവരമുണ്ട്. വെല്ലത്തിലും മായം ചേരുന്നുണ്ടെന്ന വിവരം പുറത്തായതോടെ വാങ്ങുന്ന പലവ്യഞ്ജനങ്ങള്‍ വെളളത്തിലിട്ട് ഗുണമേന്മ ഉറപ്പാക്കാന്‍ ഉപഭോക്താക്കള്‍ സ്വയം നിര്‍ബന്ധിതരായിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുളള പെരിഞ്ചീരകത്തില്‍ പച്ച നിറമുളള പൊടിയാണ് അമിതതോതില്‍ േചര്‍ക്കപ്പെടുന്നത്. ഇവ പോളിത്തീന്‍ പാക്കറ്റിലാക്കിയാല്‍ പൊടി താഴെ ഊറി നില്‍ക്കുന്നത് കാണാനുണ്ട്. ചെറുപയര്‍ പരിപ്പ്, മൈസൂര്‍ പരിപ്പ്, മട്ട അരി തുടങ്ങിയവയിലും അമിതതോതില്‍ കളര്‍ കലര്‍ത്തുന്നതായി ഉപഭോക്താക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അധികസമയം വെളളത്തിലിട്ടാല്‍ മാത്രമാണ് കൃത്രിമ കളര്‍ പുറത്തുവരികയുളളു. മഞ്ഞ നിറമുളള ചെറുപയര്‍ പരിപ്പ് വെളളത്തില്‍ അലിയുേമ്പാള്‍ വെളളനിറമായി മാറുന്നു. മട്ട അരിയുടെ സ്ഥിതിയും ഇതുതന്നെ.

നഗരങ്ങളിലെ മൊത്ത പലവ്യഞ്ജന കടകളില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ പരിശോധിക്കപ്പെടാനുളള സംവിധാനമില്ലാത്തതാണ് കാര്യങ്ങള്‍ കുഴക്കുന്നത്. രേഖാമൂലം പരാതി ലഭിച്ചാല്‍ മാത്രമാണ് ഫുഡ് സേഫ്റ്റി വിഭാഗം പരിശോധനക്കിറങ്ങാറുളളു. കഴിഞ്ഞയാഴ്ച വെല്ലം പരിശോധിക്കാനായി തലശ്ശേരി, കൂത്തുപറമ്പ് നഗരങ്ങളിലെ കടകളില്‍ മിന്നല്‍ പരിശോധനക്കിറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് കൃത്രിമ നിറത്തിലുള്ള വെല്ലം കണ്ടെത്താനായില്ല. പരിശോധന പേടിച്ച് മിക്ക പലവ്യഞ്ജന കടകളിലും വെല്ലം വില്‍ക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. മൊത്ത കച്ചവടക്കാര്‍ വെല്ലം വരുത്തുന്നത് തല്‍ക്കാലം െേവണ്ടന്ന മട്ടിലാണ്. ചില്ലറ വില്‍പ്പന കടകളില്‍ ചിലര്‍ രഹസ്യമായും വെല്ലം വില്‍ക്കുന്നുണ്ട്. വെല്ലം മാത്രമല്ല, ആരോഗ്യത്തിന് ഹാനികരമാകുന്ന പലവ്യഞ്ജന കടകളിലെത്തുന്ന മുഴുവന്‍ ഭക്ഷ്യോല്‍പന്നങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here