സംവരണ ശത്രുക്കളുടെ സിരാകേന്ദ്രം

0
11

കേരളം പുതുതായി നടപ്പാക്കുന്ന സംസ്ഥാന ഭരണ സര്‍വ്വീസിലെ (കെ.എ.എസ്)നിയമന വ്യവസ്ഥകളെ സം ന്ധിച്ച തീരുമാനംപുറത്തുവന്നു. പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാ
തി പട്ടിക വിഭാഗങ്ങള്‍ക്കും മുന്നോക്കത്തിലെപിന്നാക്കക്കാര്‍ക്കും വീതിക്കേണ്ട സംവരണരീതിയെക്കുറിച്ച് വ്യക്തത വരുത്തിക്കൊണ്ടാണ്തീരുമാനം. മൂന്ന് തട്ടുകളായി തിരിച്ച് നിയമനങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്ന രീതികളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത്‌സംന്ധിച്ച അന്തിമ വിജ്ഞാപനം വൈകാതെപുറത്തുവരും.

തൊഴിലന്വേഷകരായ യുവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടപേക്ഷിക്കാവുന്ന ഒന്നാം സ്ട്രീമില്‍മാത്രം സംവരണം വ്യവസ്ഥചെയ്ത് നേരത്തെസര്‍ക്കാര്‍ എടുത്ത തീരുമാനം വിവാദമായതിനെത്തുടര്‍ന്ന് മാറ്റിയിരിക്കുകയാണ്. സര്‍വ്വീസിലുള്ളവര്‍ രണ്ട് സ്ട്രീമുകളിലായി അപേക്ഷിക്കണം. എന്നാല്‍ അവയില്‍ സംവരണം വ്യവസ്ഥചെയ്തിരുന്നില്ല. ഉദ്യോഗത്തില്‍ പ്രവേശിക്കുന്നവര്‍ സംവരണാനുകൂല്യത്തിന്റെ മാനദണ്ഡങ്ങളിലൂടെ എത്തിയവരായതിനാല്‍ രണ്ടും മൂന്നുംസ്ട്രീമുകളില്‍ സംവരണം വേണ്ടെന്നായിരുന്നുനേരത്തെയുള്ള തീരുമാനം. ഇത് സംവരണസമുദായങ്ങളോട് കാട്ടുന്ന അനീതിയാണെന്നുംക്ലാസ് 1 തസ്തികയില്‍ ഔദ്യോഗിക തലത്തില്‍നിന്ന് എത്തുന്നവര്‍ മുഴുവന്‍ ഒരു പ്രത്യേക വി
ഭാഗത്തില്‍ ഉള്ളവരായിരിക്കുമെന്നും വിമര്‍ശനമുയര്‍ന്നു. കാര്യകാരണസഹിതം അവ ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍ സര്‍ക്കാരിന് അനീതിയുടെ വശം ബോധ്യപ്പെട്ടെന്നുവേണം കരുതാന്‍. മുന്‍ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് തയാറാക്കിയ കരട് വിജ്ഞാപനത്തില്‍ മുഴുവന്‍ തസ്തികയിലും സംവരണം വ്യവസ്ഥ ചെയ്തിരുന്നു.ഒന്നാം സ്ട്രീമില്‍ പകുതി സീറ്റിലും രണ്ടുംമൂന്നും സ്ട്രീമുകളില്‍ പകുതി സീറ്റിലും സംവരണം നടപ്പാക്കിക്കൊണ്ടുള്ള നിര്‍ദ്ദേശമാണ്‌വിജയാനന്ദ് സര്‍്കകാരിന് സമര്‍പ്പിച്ചത്. എന്നാല്‍ സെക്രട്ടറിയേറ്റ് തലത്തില്‍ നടന്ന തിരിമറി മൂലം ഉദ്യോഗസ്ഥര്‍ക്ക് നീക്കിവെച്ചവിഭാഗത്തില്‍ സംവരണതത്വം വേണ്ടെന്ന് എങ്ങനെയോനിശ്ചയിക്കപ്പെട്ടു. മാധ്യമങ്ങളിലൂടെ വിവരം പുറത്തുവന്നപ്പോഴാണ് സാമൂഹ്യ രാഷ്ട്രീയ സംഘടനകള്‍ കാര്യം മനസ്സിലാക്കിയത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രക്ഷോഭ ഭീഷണി മുഴക്കി. സംവരണസമുദായങ്ങളെ ക ളിപ്പിക്കുന്ന തീരുമാനമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാരിന് ഇപ്പോള്‍ കാര്യം ബോദ്ധ്യം വന്നു എന്നുവേണം മനസ്സിലാക്കാന്‍. കെ.എ.എസിലെ മുഴുവന്‍ തസ്തികയിലും നിലവിലുള്ളതും ഇനിവരാന്‍ പോകുന്നതുമായ എല്ലാ സംവരണാനുകൂല്യങ്ങളും ഉള്‍പ്പെടുത്തി നിയമനം നടത്തുമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

സാമ്പത്തിക സംവരണം നിലവില്‍ വന്നതോടെജാതിമതഭേദമെന്യേ പാവങ്ങളെല്ലാം ഇപ്പോള്‍ ഒരുചേരിയായി കഴിഞ്ഞു. അവര്‍ക്ക് ഭരണതലങ്ങളിലും ഉദ്യോഗതലങ്ങളിലും വിദ്യാഭ്യാസ അവസരങ്ങളിലും അര്‍ഹമായ പ്രാതിനിധ്യം അനുവദിക്കുന്നതില്‍ അമാന്തിക്കുന്ന മേലാളന്മാര്‍ നമ്മുടെ ഭരണത്തിന്റെ സിരാകേന്ദ്രങ്ങളില്‍ നിശബ്ദരായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഭരണാധികാരികളെ തെറ്റിദ്ധരിപ്പിക്കാന്‍ സമര്‍ത്ഥരായ അവരുടെ കെണിയില്‍ പിണറായിവിജയനെപ്പോലൊരു മുഖ്യമന്ത്രി വീണുപോകാതിരിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here