ഗ്രാമങ്ങളില്‍ മുറ്റം മെഴുകാന്‍ ചെമ്മണ്ണിന് തീവില

0
13
ചെമ്മണ്ണ് ഉപയോഗിച്ച് മുറ്റം മെഴുകുന്നു

പുതുനഗരം: ഗ്രാമങ്ങളില്‍ മുറ്റങ്ങള്‍ ചെമ്മണ്ണ് ഉപയോഗിച്ച് മെഴുകുവാന്‍ ആരംഭിച്ചു. വേനല്‍ അടുക്കുന്നതോടുകൂടിയാണ് ഗ്രാമങ്ങളിലെ വീടുകളില്‍ മുറ്റങ്ങള്‍ ചെമ്മണ്ണ് ഉപയോഗിച്ച് മെഴുകുന്നത്.കാറ്റുള്ള സമയങ്ങളില്‍ മുറ്റത്തെ പൊടിപടലങ്ങള്‍ വീടുകള്‍ക്കകത്തേക്ക് വരാതിരിക്കുവാനും ധാന്യങ്ങള്‍ ഉണക്കുന്നതിനും, വേനല്‍കാലത്തെ ചൂടില്‍ നിന്നു രക്ഷപ്പെടാന്‍ മുറ്റത്ത് രാത്രികളില്‍ കിടന്നുറങ്ങുന്നതിനുമാണ് മണ്ണ് ഉപയോഗിച്ച് വീടുകളുടെ മുറ്റങ്ങള്‍ മെഴുകുന്നത്. ഓലമേഞ്ഞ വീടുകളിലും ഓടിട്ട വീടുകളിലുമാണ് കൂടുതലായി കിഴക്കന്‍ മേഖലകളില്‍ മുറ്റങ്ങള്‍ മെഴുകുന്നത്.
ശബരിമല സീസണ്‍ കഴിയുന്നതോടെ പ്രാദേശികമായി വിവിധ ഉത്സവങ്ങള്‍ ആരംഭിക്കുന്നതിനാല്‍ മുറ്റത്തെ മെഴുകലിന് പ്രാദേശിക ക്ഷേത്ര ഉത്സവങ്ങളുമായി ബന്ധമുണ്ടെന്ന് കാരണവരായ രക്കന്‍ പറയുന്നു. ആദ്യകാലങ്ങളില്‍ മെഴുകുന്നതിനുള്ള ചെമ്മണ്ണ് നെല്‍പാടങ്ങളില്‍ നിന്നും ലഭിക്കുമായിരുന്നെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികമായി മുറ്റം മെഴുകുന്നതിന് 1000, 2000 രൂപ നല്‍കി ചെമ്മണ്ണ് വാങ്ങേണ്ട അവസ്ഥയാണുള്ളതെന്ന് കൊടുവായൂര്‍ വാസികളും പറയുന്നു.
ചെമ്മണ്ണ് മെഴുകിയതിനുമീതെ ചാണകവും കരിയും ചേര്‍ത്ത് മെഴുകുന്ന പതിവും ചിലയിടങ്ങളിലുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here