സെക്രട്ടറിയേറ്റിനു മുന്നിലെ ശബരിമല സമരം: അനാവശ്യമായിരുന്നെന്ന് മുരളീധരപക്ഷം; വന്‍വിജയമായിരുന്നുവെന്ന് ശ്രീധരന്‍പിള്ളയും കൂട്ടരും

0
8

തൃശൂര്‍: സെക്രട്ടേറിയറ്റിന് മുന്നിലെ ശബരിമല സമരത്തെച്ചൊല്ലി ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തില്‍ ഭിന്നത. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യമായിരുന്നുവെന്ന് മുരളീധരപക്ഷം കോര്‍ കമ്മിറ്റി യോഗത്തില്‍ വിശദമാക്കി. ജനങ്ങള്‍ക്ക് മുന്നില്‍ ബിജെ പിയെ അപഹാസ്യരാക്കാനാണ് സമരം ഇടയാക്കിയതെന്ന് മുരളീധരപക്ഷം പറഞ്ഞു. എന്നാല്‍ സമരം വന്‍ വിജയമായിരുന്നെന്ന നിലപാടിലായിരുന്നു ശ്രീധരന്‍പിള്ള പക്ഷം.

ബി ഡി ജെ എസിനും യോഗത്തില്‍ രൂക്ഷ വിമര്‍ശനം നേരിട്ടു. 8 സീറ്റ് ചോദിച്ചത് അധികപ്രസംഗമാണെന്നും ഇത്ര സീറ്റില്‍ മത്സരിക്കാനുള്ള ആളുണ്ടോയെന്നും വിമര്‍ശനം ഉയര്‍ന്നു. ബി.ഡി.ജെ.എസിന് നാല് സീറ്റ് നല്‍കാനാണ് ബി.ജെ.പി കോര്‍ കമ്മറ്റിയോഗത്തില്‍ തീരുമാനം. എന്നാല്‍, രണ്ട് സീറ്റുകള്‍ കൂടിവേണമെന്ന ആവശ്യത്തില്‍ ബി.ഡി.ജെ.എസ് ഉറച്ചു നില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ച തുടരും. ബിഡിജെഎസിന് സീറ്റ് നല്‍കിയ ശേഷമേ ബിജെപിയുടെ സീറ്റുകള്‍ തീരുമാനിക്കൂവെന്നും യോഗം വിശദമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here