അമ്പിളി ദേവി വിവാഹിതയായി; വരന്‍ ജയന്‍ ആദിത്യന്റേത് നാലാം വിവാഹം; കേക്കു മുറിച്ച് ആഘോഷിച്ച് അമ്പിളിയുടെ ആദ്യ ഭര്‍ത്താവ്

0
37

കൊല്ലം: നടി അമ്പിളി ദേവി വീണ്ടും വിവാഹിതയായി. സീരിയില്‍ നടനും അന്തരിച്ച നടന്‍ ജയന്റെ അനുജന്റെ മകനുമായ ജയന്‍ ആദിത്യനാണ് വരന്‍. വെള്ളിയാഴ്ച രാവിലെ കൊല്ലം കൊറ്റാന്‍ കുളങ്ങര ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

ഛായാഗ്രാഹകന്‍ ലോവനായിരുന്നു അമ്പിളിയുടെ ആദ്യ ഭര്‍ത്താവ്. 2009 ലായിരുന്നു ഇരുവരുടെയും വിവാഹം. ആദ്യ ബന്ധത്തില്‍ അമ്പിളി ദേവിയ്ക്ക് ഏഴ് വയസുള്ള മകനുമുണ്ട്. കലോത്സവ വേദിയിലൂടെ അഭിനയ രംഗത്ത് എത്തിയ അമ്പിളി ഒരുപിടി സിനിമകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഇതേസമയം അമ്പിളി ദേവി വീണ്ടും വിവാഹിതയായെന്ന വാര്‍ത്ത ആദ്യ ഭര്‍ത്താവ് ലോവന്‍ ആഘോഷവുമാക്കി. ഇപ്പോള്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഷൂട്ടിംഗ് സെറ്റില്‍ വച്ചായിരുന്നു ഓള്‍ ദ ബെസ്റ്റ് എന്നെഴുതിയ കേക്ക് മുറിച്ചുള്ള ആഘോഷം. വീഡിയോ നവമാധ്യമങ്ങളില്‍ വൈറലുമാണ്.

ജയന്‍ ആദിത്യന്റെയാകട്ടെ, നാലാമത്തെ വിവാഹമാണിത്. നാല് വയസുള്ള കുട്ടിയുമുണ്ട്. നേരത്തെ ഒരു വിവാഹ തട്ടിപ്പ് കേസില്‍ ആദിത്യനെ പോലീസ് അറസ്റ്റ് ചെയ്തത് ഏറെ വാര്‍ത്തയായിരുന്നു. 2013 ലായിരുന്നു അറസ്റ്റ്. വിവാഹനിശ്ചയം നടത്തി പണവും സ്വര്‍ണവും തട്ടി എന്നതായിരുന്നു കേസ്. 2007ല്‍ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. തുടര്‍ന്നു പല ഘട്ടങ്ങളിലായി പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു സീരിയന്‍ നടിയുമായി ആദിത്യന്റെ വിവാഹം കഴിഞ്ഞു. ഗുരുവായൂരില്‍ നടന്ന വിവാഹനിശ്ചയ ചടങ്ങിന്റെ ഫോട്ടോകള്‍ ഉള്‍പ്പെടെ 2012ലാണ് പെണ്‍കുട്ടി കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്.

സ്വകാര്യ ചാനലിലെ സീത എന്ന സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള അടുപ്പമാണ് ആദിത്യന്റെയും അമ്പിളിയുടെയും വിവാഹത്തില്‍ കലാശിച്ചതെന്നാണ് കരുതപ്പെടുന്നത്. വര്‍ഷങ്ങളായി മിനിസ്‌ക്രീനില്‍ സജീവമാണ് ആദിത്യനും അമ്പിളിയും. അമ്പിളിയുടെ ബന്ധുക്കളും മകനും ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here