ജനങ്ങളെ ദ്രോഹിക്കാനല്ല നിയമങ്ങള്‍, സംരക്ഷിക്കാന്‍

0
6

കേരളത്തില്‍ തീരദേശ പരിപാലന നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കേന്ദ്രനിയമത്തില്‍ നിലനില്‍ക്കുന്ന അവ്യക്തതകള്‍ പരിഹരിച്ച് കേരളത്തിന്റെ ഭൂപ്രകൃതിക്കുംഭാവി വികസനത്തിനും ജനങ്ങളുടെ ജീവിതരീതിക്ക് അനുയോജ്യമായതും ആയ ഭേദഗതികളോടെയാണ് പുതിയ വിജ്ഞാപനമെന്ന്അറിയുന്നു. വിശദാംശങ്ങള്‍ വരാനിരിക്കെഈ വിഷയത്തിലുള്ള ജനങ്ങളുടെ ദീര്‍ഘകാലമായ ഉല്‍ക്കണ്ഠ ദുരീകരിക്കാന്‍ ഗവണ്‍മെന്റിന് ബാധ്യതയുണ്ട്.

തെക്ക് പടിഞ്ഞാറേ ഇന്ത്യയിലെ കടല്‍ത്തീര സംസ്ഥാനമാണ് കേരളം. 700 ഓളംകിലോമീറ്റര്‍ നീണ്ട കടലോരമുള്ള സംസ്ഥാനത്തിനുള്ളില്‍ പ്രധാനപ്പെട്ട രണ്ട് വലിയകായലുകളും നിരവധി തടാകങ്ങളും ജലാശയങ്ങളും തോടുകളും പുഴകളുമുണ്ട്. 44നീണ്ട നദികളാല്‍ തുണ്ടു തുണ്ടുകളായിവിഭജിക്കപ്പെട്ട ഭൂപ്രദേശമാണ് കേരളത്തിന്റേത്. നദികളില്‍ 41 എണ്ണം കിഴക്കുനിന്ന് പടിഞ്ഞാറോട്ടൊഴുകുന്നവയാണ്. ജലസാമിപ്യം ഇല്ലാത്ത പ്രദേശം കേരളത്തില്‍ സാമാന്യേന ഇല്ലെന്നു തന്നെ പറയാം. മലയോരപ്രദേശങ്ങളില്‍ പോലും അരുവികളും തടാകങ്ങളും ഉണ്ട്.

ഇങ്ങനെയുള്ള ഒരു സംസ്ഥാനത്ത് ദേശീയതലത്തില്‍ ആവിഷ്‌കരിക്കുന്ന തീരദേശപരിപാലന നിയമം അപ്പടി നടപ്പാക്കുകപ്രയാസകരമാണ്. ഈ നിയമം ഉത്ഭവിച്ച കാലത്തു തന്നെ പ്രാദേശികമായ ഭേദഗതികള്‍വേണ്ടി വരുമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു.അങ്ങനെ രൂപമെടുത്ത നിയമത്തിന് പിന്നെയും ഭേദഗതികള്‍ നടത്തിയും ജനങ്ങളുടെഅഭിപ്രായങ്ങള്‍ സമാഹരിച്ചും വേണം അന്തിമമായി നടപ്പാക്കാന്‍. സംസ്ഥാന സര്‍ക്കാര്‍ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന വിജ്ഞാപനം ജനാഭിപ്രായം സ്വീകരിച്ച് വീണ്ടും മാറ്റിയേക്കാം എന്നാണ് സൂചന.

വിനോദ സഞ്ചാരവികസനത്തിനും ഭവന നിര്‍മ്മാണത്തിനും ചെറുകിട, ഇടത്തരംസംരംഭങ്ങള്‍ക്കും അനുയോജ്യമാംവിധംതീരദേശ പരിപാലന നിയമത്തില്‍ മാറ്റംകൊണ്ടുവരുമെന്നാണ് വിജ്ഞാപനത്തില്‍സര്‍ക്കാര്‍ പറയുന്നത്. അതേ സമയം നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ദൂര പരിധി സംസ്ഥാനത്തൊട്ടാകെ പ്രാല്യത്തില്‍ വന്നാല്‍ പിന്നെയുംജനങ്ങള്‍ പ്രയാസപ്പെടേണ്ടിവരും. ഉദാഹരണത്തിന് കായല്‍ത്തുരുത്തുകളും ഉപദ്വീപുകളും ഉള്ള നൂറോളം പഞ്ചായത്തുകള്‍കേരളത്തിലുണ്ട്. അത്തരം സ്ഥലങ്ങളില്‍ചെറിയ നിര്‍മ്മാണങ്ങള്‍ക്ക് 20 മീറ്റര്‍ മുതല്‍500 മീറ്റര്‍ വരെയാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളദൂരപരിധി. അതായത്, ജലാശയത്തില്‍ നിന്ന്അത്രയും ദൂരം കഴിഞ്ഞു മാത്രമേ ഏതെങ്കിലുംതരത്തിലുള്ള താത്ക്കാലിക നിര്‍മ്മാണംപോലും അനുവദിക്കൂ.

കായല്‍ത്തുരുത്തുകളില്‍ പലതും ഇടേത്താടുകള്‍, ചെറുകുളങ്ങള്‍ എന്നിവയാല്‍വിഭജിക്കപ്പെട്ടതാണ്. അവിടുത്തെ ദൂരപരിധി ഏത് ജലത്തുമ്പില്‍ നിന്ന് ആളന്നു തിട്ടപ്പെടുത്തുമെന്ന്‌വ്യക്തമല്ല. നിര്‍മ്മാണത്തിന്അനുമതി കൊടുക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക്ഇഷ്ടാനുസരണം വ്യാഖ്യാനിച്ച് ജനങ്ങളെകഷ്ടപ്പെടുത്താന്‍ എളുപ്പമാണ്. നിലവിലുള്ളനിര്‍മ്മാണ നിയന്ത്രണ ചട്ടങ്ങള്‍ ഏതെല്ലാംവിധത്തില്‍ ദുരുപയോഗപ്പെടുത്തുന്നുണ്ടെന്ന്‌നാട്ടുകാര്‍ക്ക് അറിയാം. ചട്ടങ്ങള്‍ പലതുംലംഘിച്ച് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ വലിയ ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച്‌കോടതി കയറിയിറങ്ങിയ സംഭവങ്ങളുണ്ട്.ശതകോടിക്കണക്കിന് രൂപ നിക്ഷേപിച്ചുഎന്ന കാരണത്താല്‍ നിയമ രഹിതമായ വന്‍നിര്‍മ്മാണങ്ങള്‍ക്ക് താരതമ്യേന ലഘുവായപിഴ നല്‍കി വെറുതെ വിട്ട ചരിത്രവുമുണ്ട്.നിയമ പരിപാലകര്‍ക്കും അനുമതി നല്‍കുന്നവര്‍ക്കും നിര്‍മ്മാണ കമ്പനികള്‍ക്കുംകൊള്ളലാഭമുണ്ടാക്കാനുള്ള ഉപാധിയായിതീരപരിപാലന നിയമം മാറരുത്.

സ്വന്തമായി വീടില്ലാത്ത ഒരു തീരദേശവാസിക്കധനവായ്പയെടുത്ത് ചെറിയൊരുഭവനം നിര്‍മ്മിക്കാന്‍ അനുമതിക്ക് അധികൃതരെസമീപിക്കുമ്പോള്‍ തീരപരിപാലന ചട്ടംപറഞ്ഞ്‌വിരട്ടി വിടുന്ന പതിവുണ്ട്. അതേസമയം അയാളുടെ കണ്‍മുന്നില്‍ ബഹുനില ഭവന സമുച്ചയം ആകാശംമുട്ടെ ഉയരുന്നതും കാണാം. ഇത്തരം വൈരുധ്യങ്ങള്‍ആവര്‍ത്തിക്കുമ്പോള്‍ സാമാന്യ ജനങ്ങള്‍ക്ക്‌നിയമങ്ങളിലും ചട്ടങ്ങളിലുംതീരെ വിശ്വാസമില്ലാതാകും. ജനങ്ങളെ ശ്വാസം മുട്ടിക്കുന്നനിയമം കൊണ്ട് എന്താണ് പ്രയോജനം ?നിയമത്തോട് ബഹുമാനമുണ്ടാകണമെങ്കില്‍അവ തങ്ങളുടെ ദീര്‍ഘമായ സുരക്ഷയ്ക്കാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം.ദ്രോഹിക്കാനല്ല സംരക്ഷിക്കാനാണ് എല്ലാനിയമങ്ങളും ചട്ടങ്ങളും ലക്ഷ്യം വയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here