ആരാധനാലയങ്ങളിലെ ഭക്ഷണ – പ്രസാദ വിതരണം ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി

0
35

എം.സി.ചിത്രേഷ്

തൃശൂര്‍: ആരാധനാലയങ്ങളിലെ ഭക്ഷണ വിതരണം, പ്രസാദ് ഊട്ട്, തിരുനാള്‍ഊട്ട് എന്നിവയ്ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ക്ഷേത്രങ്ങള്‍, മുസ്ലീം പള്ളികള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ എന്നിവിടങ്ങളില്‍ പ്രസാദമായോ ഭക്ഷണമായോ ആഹാരപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെങ്കില്‍ ഭക്ഷ്യസുരാക്ഷാ രജിസ്ട്രേഷന്‍ എടുക്കേണ്ടതാണ്. ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് തൃശൂര്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ആരാധനാലയത്തിലെ പ്രതിനിധികളുടെ യോഗം ഈമാസം 30 ന് പകല്‍ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍വച്ച് ചേരും.
ജില്ലയിലെ ഭക്ഷണ വിതരണം നടത്തുന്ന ആരാധനാലയങ്ങളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍ ജി. ജയശ്രീ അറിയിച്ചു. രജിസ്ട്രേഷന്‍ ഇല്ലാതെ ഭക്ഷണ വിതരണം നടത്തുന്നത് 5 ലക്ഷം രൂപ പിഴയും 6 മാസം തടവും ലഭിക്കുന്ന കുറ്റമാണ്.
രജിസ്ട്രേഷന് 100 രൂപയാണ് ഒരു വര്‍ഷത്തെ ഫീസ്, അക്ഷയ കേന്ദ്രങ്ങളില്‍ ഓണ്‍ ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമാണ് അപേക്ഷയോടൊപ്പം നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8943346188, 04872424158 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here