ഫെര്‍ണാണ്ടസിലൂടെ ഒരു യുഗം അസ്തമിച്ചു

0
20

ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെയും സോഷ്യലിസ്റ്റ് പ്രസ്ഥനത്തിന്റെയും സമുന്നതനായനേതാവായിരുന്നു ഇന്നലെ അന്തരിച്ച ജോര്‍ജ് ഫെര്‍ണാണ്ടസ്. 88-ാം വയസില്‍ ജീവിതത്തില്‍ നിന്ന്അദ്ദേഹം വിടപറയുമ്പോള്‍ നമ്മുടെ രാഷ്ട്രീയ -സാമൂഹിക മണ്ഡലത്തില്‍ അവിസ്മരണീയമായ മുദ്രകള്‍പതിപ്പിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ രൂപപ്പെട്ട രാഷ്ട്രീയവ്യവസ്ഥയെ സംശയത്തോടെ നോക്കിക്കണ്ട നേതാവായിരുന്നു ജോര്‍ജ് ഫെര്‍ണ്ടാസ്. നെഹ്രുവിന്റെയും,ഇന്ദിരാഗാന്ധിയുടെയും ഭരണനിലപാുകളെ താരതമ്യം ചെയ്ത് ശക്തനായ വിമര്‍ശകനായി വര്‍ദ്ധിതവീര്യത്തോടെ ജോര്‍ജ് ഫെര്‍ണാണ്ടസ് രംഗത്തെത്തുമ്പോള്‍ രക്തത്തിളപ്പുള്ള ശക്തനായ യുവാവായിുന്നു അദ്ദേഹം.

നെഹ്രുവിന്റെ സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങളല്ല ശരിയെന്നും ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ വിപ്ലവസിദ്ധാന്തമാണ് ഇന്ത്യയ്ക്ക് ഉത്തമമെന്നും യുവാവായജോര്‍ജ് ഫെര്‍ണാണ്ടസ്‌കണ്ടെത്തി. അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായിരു.ന്ന റെയില്‍വേയിലെ അസംഘടിത തൊഴിലാളികളിലെപീഡിത പശ്ചാത്തലം അദ്ദേഹം പഠിച്ചു. കോളനിവാഴ്ചയുടെ അവശിഷ്ടങ്ങളെല്ലാം അടിഞ്ഞുകൂടിയത്ഇന്ത്യയില്‍ റെയില്‍വേയിലാണെന്ന് അദ്ദേഹം തിരിച്ച
റിഞ്ഞു. പല തട്ടുകളിലായി ചൂഷണ വിധേയരായിക്കൊ
ണ്ടിരുന്ന റെയില്‍വേ തൊഴിലാളികളെ അവകാശബോധ
മുള്ള പൗരന്മാരാക്കി അദ്ദേഹം വളര്‍ത്തി. ബന്ദ്, ഘെരാവോ തുടങ്ങിയ സമരമുറകള്‍ പ്രയോഗിച്ച് കേന്ദ്രഭരണകൂടത്തെ വിഷമസന്ധിയിലാക്കാന്‍ ഫെര്‍ണാണ്ടസെന്ന തീപ്പൊരി തൊഴിലാളി നേതാവിനായി. ഉജ്ജ്വലമായിരുന്നു അദ്ദേഹത്തിന്റെ വാക്‌വിലാസം .റെയില്‍വേയിലെ താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ വേണ്ടി ഫെര്‍ണാണ്ടസ് നയിച്ച നീണ്ടു
നിന്ന റെയില്‍വേ തൊഴിലാളി സമരം പ്രസിദ്ധമാണ്.

അക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി ചൂടേറിയ വാഗ് വിവാദത്തില്‍ അദ്ദേഹം ഏര്‍പ്പെട്ടു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കണ്ണിലെ കരടായിരുന്നു അദ്ദേഹം. ആശയപരമായി അദ്ദേഹത്തോട് പോരാടാന്‍ കഴിയാത്ത അവസ്ഥ ഇന്ദിരാഗാന്ധിക്കു സംജാതമായി. അടിയന്തരാവസ്ഥക്കാലത്ത് മൗലികമായ മനുഷ്യാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടിരുന്ന അവസ്ഥയില്‍ ഫെര്‍ണാണ്ടസ് അറസ്റ്റിലായി.

ബറോഡ ഡൈനാമിക് കേസില്‍ പ്രതിയാക്കി ഫെര്‍ണാണ്ടസിനെ വിചാരണ ചെയ്തു. കൈകാലുകളില്‍ചങ്ങലയിട്ട് പാറ്റ്‌ന തെരുവിലൂടെ പൊലീസുകാര്‍നടത്തിക്കൊണ്ട് പോയ ഫെര്‍ണാണ്ടസിന്റെ ചിത്രംഅടിയന്തിരാവസ്ഥയെ എതിര്‍ത്തിരുന്ന പത്രങ്ങളില്‍വന്നത് ഞെട്ടലോടെയാണ് ഇന്ത്യ കണ്ടത്. ആയിരംവാട്‌സുള്ള ബള്‍ബ് രാപ്പകല്‍ കത്തിച്ച മുറിയില്‍ ഏകാന്ത തടവില്‍ ഇട്ടിരുന്ന ഫെര്‍ണാണ്ടസ് അടിയന്തിരാവ
സ്ഥയിലെ ക്രൂരാനുഭവങ്ങള്‍ പില്‍ക്കാലത്ത് പുറത്ത് പറഞ്ഞത് ജനങ്ങള്‍ ഒരപസര്‍പ്പക കഥപോലെകേട്ടിരുന്നു.

എങ്ങനെയും ഇന്ദിരാഗാന്ധിയെ പുറത്താക്കണമെന്നു ദൃഢപ്രതിജ്ഞയെടുത്ത ദേശീയനേതാക്കള്‍ക്കൊപ്പം ഫെര്‍മാണ്ടസും ചേര്‍ന്നു. അങ്ങനെ 1977 ല്‍ ചരിത്രത്തിലാദ്യമായി ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും തോറ്റു. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട കേന്ദ്രമന്ത്രിസഭയില്‍ ഫെര്‍ണാണ്ടസ് അംഗമായി. തൊഴിലാളി നേതാവായിരുന്ന അദ്ദേഹം അങ്ങനെ അധികാര രാഷ്ട്രീയത്തിന്റെ ശീതളഛായയിലായി. തന്റെ വിശ്വാസആചാരങ്ങള്‍ക്ക് പക്ഷേ മാറ്റമൊന്നും വന്നില്ല.

വ്യവസായം, റെയില്‍വേ, വാര്‍ത്താ വിനിമയംഎന്നീ വകുപ്പുകളിലെ ചുമതല മാറി മാറി വഹിച്ചജോര്‍ജ് ഫെര്‍ണാണ്ടസ്പിന്നീട് വി.പി. സിങ് മന്ത്രിസഭയിലും അംഗമായിരുന്നു. ഇന്ത്യന്‍ റെയില്‍വേയുടെആധുനിക വത്കരണത്തില്‍ പ്രധാനപങ്കുവഹിച്ചമന്ത്രിയായിരുന്നു അദ്ദേഹം. ജനതാദള്‍ എന്ന പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം ആപാര്‍ട്ടി തകര്‍ന്നപ്പോള്‍ സമതാ പാര്‍ട്ടി രൂപീകരിച്ചു.ഫെര്‍ണാണ്ടസിന്റെ സമതാ പാര്‍ട്ടി പിന്നീട് ജനതാപാര്‍ട്ടി(യു)വില്‍ ലയിച്ചു. അടല്‍ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയില്‍ അംഗമായി തീര്‍ന്നപ്പോള്‍ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധവകുപ്പിന്റെ ചുമതലയാണ് ഏറ്റിരുന്നത്. പൊക്രാന്‍ അണുസ്‌ഫോടനപരീക്ഷണത്തിലും കാര്‍ഗില്‍ യുദ്ധകാലത്തും ഭരണാധികാരിയെന്ന നിലയിലും വഹിച്ച പങ്ക് ഒരിക്കലുംമറക്കാനാവില്ല.

മഞ്ഞുമലകള്‍ നിറഞ്ഞ സിയാച്ചിന്‍ പ്രദേശത്ത് പ്രതിരോധമന്ത്രി എന്ന നിലയില്‍ നിത്യസന്ദര്‍ശകനായിരുന്നു അദ്ദേഹം. അതിര്‍ത്തിയിലെ സാധാരണജവാന്മാരുടെ വിഷമങ്ങള്‍ നേരിട്ടുകണ്ടറിഞ്ഞ അദ്ദേഹം അവര്‍ക്കെല്ലാം സ്‌നോ സ്‌കൂട്ടര്‍ നല്‍കി. പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ അതിന് തടസമുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ ചട്ടങ്ങള്‍ തട്ടിയെറിഞ്ഞ അദ്ദേഹം തീരുമാനം നടപ്പിലാക്കി. ഇന്ത്യയിലെ പ്രതിരോധമന്ത്രാലയത്തില്‍ ‘രഹസ്യചിതല്‍ക്കൂട്ടം’ ഉണ്ടാവാന്‍ഫെര്‍ണാണ്ടസ് ഒരിക്കലും അനുവദിച്ചിട്ടില്ല. തത്പരകക്ഷികള്‍ തന്മൂലം മന്ത്രി ഫെര്‍ണാണ്ടസിനെതിരെഅനേക വിവാദങ്ങള്‍ കുത്തിപ്പൊക്കിയിട്ടുണ്ട്.

കേരളത്തിന്റെ തൊട്ട് അയല്‍പക്കമായ മംഗലാപുരത്തുനിന്നാണ് അദ്ദേഹം ഒരിക്കല്‍ പാര്‍ലമെന്റിലെത്തിയത്. 1967ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുംബൈയില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുകൊണ്ടായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്‌ദേശീയ രാഷ്ട്രീയത്തില്‍ രംഗപ്രവേശനം ചെയ്തത്.കേരളവുമായി അദ്ദേഹത്തിന് പല നിലയിലും ഇഴയടുപ്പമുണ്ടായിരുന്നു. രാഷ്ട്രീയത്തിലെ ബുദ്ധിരാക്ഷസന്‍എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. മുന്നണി രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ മര്‍മ്മം തിരിച്ചറിഞ്ഞ നേതാവായിരു
ന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ഒരു പ്രധാന റോളായിരുന്നു ഫെര്‍ണാണ്ടസിന് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇന്ത്യന്‍സോഷ്യലിസ്റ്റുകളുടെ ഒരുയുഗം അസ്തമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here