പൂട്ടിയ വീടിനുള്ളില്‍ ഇരിക്കുന്ന നിലയില്‍ കസേരയില്‍ യുവതിയുടെ മൃതദേഹം; തൂങ്ങിയ കയര്‍ അടുത്തമുറിയില്‍

0
1

കാടാച്ചിറ: ഭര്‍ത്താവുമായി ബന്ധം വേര്‍പിരിഞ്ഞ് മക്കളുമായി താമസിച്ചിരുന്ന യുവതിയെ മരിച്ച നിലയില്‍ താമസസ്ഥലത്ത് കണ്ടെത്തി. പൂട്ടിയ വീടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.പാലയാട്ടെ നിഷ എന്ന 36 കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹബന്ധം വേര്‍പെടുത്തി മക്കളുമായി കാടാച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇവര്‍.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍ കഴിഞ്ഞു വന്ന കുട്ടികള്‍ അമ്മയെ കാണാതെ വന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ബുധനാഴ്ച രാത്രി 12 മണിയോടെ വാതില്‍ തുറന്നു അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. അപ്പുറത്തെ മുറിയില്‍ തൂങ്ങിയ കയറും മറ്റും കണ്ടെത്തിയപ്പോള്‍ ഇപ്പുറത്തെ മുറിയില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

മരണത്തില്‍ ദുരൂഹത കണ്ടെത്തിയതിനെ തുടര്‍ന്നു വ്യാഴാഴ്ച രാവിലെ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തിയിരുന്നു. പോലീസ് നായ 200 മീറ്റര്‍ അകലത്തേക്ക് ഓടി കൂത്തുപറമ്പ് ഭാഗത്തെ ഒരു വീടിന് സമീപത്തു വരെ എത്തിയിരുന്നു. കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here