പൊലീസ് ഫുട്ബാള്‍: ഗ്രൂപ്പ് മത്സരങ്ങള്‍ തീര്‍ന്നു; നാളെ മുതല്‍പ്രീക്വാര്‍ട്ടര്‍

0
7
നിലമ്പൂര്‍ എംഎസ്പി ഗ്രൗണ്ടില്‍ ഇന്നലെ രാവിലെ നടന്ന ഒഡീഷ-ബിഎസ്എഫ് മത്സരത്തില്‍ നിന്നും ഇരു ടീമുകളും ഗ്രൂപ്പ് എ യില്‍ നിന്നും പ്രീക്വാര്‍ട്ടറിലെത്തി.

മലപ്പുറം: 67-ാമത് ബി എന്‍ മല്ലിക് ആള്‍ ഇന്ത്യാ പോലീസ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ ഇന്നലെ സമാപിച്ചു. സിഐഎസ്എഫ്, സിആര്‍പിഎഫ്, കേരളം, മിസോറാം, പഞ്ചാബ്,ആസാം റൈഫിള്‍സ്, മഹാരാഷ്ട്ര, ബംഗാള്‍, ബിഎസ്എഫ്, ഒഡീഷ, തമിഴ്നാട് അരുണാചല്‍ പ്രദേശ് തുടങ്ങിയ പന്ത്രണ്ട് ടീമുകള്‍ നോക്കൗട്ടിലെത്തി. ബാക്കിയുള്ള നാല് ടീമുകളുടെ വിവരം പ്രഖ്യാപിക്കുന്നതേയുള്ളു.
ഇന്ന് രാവിലെ നിലമ്പൂരില്‍ നടന്ന മത്സരത്തില്‍ തെലങ്കാനയെ തകര്‍ത്ത്(72) എച്ച് ഗ്രൂപ്പ് ചാംപ്യന്മാരായാണ് സിആര്‍പിഎഫ് പ്രീക്വാര്‍ട്ടറിലെത്തിയത്. രണ്ട് പോയിന്റ് മാത്രമേ നേടിയുള്ളൂവെങ്കിലും രണ്ടാം സ്ഥാനക്കാരായി ബംഗാളും പ്രീക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പ്എയില്‍ നിന്നും ബിഎസ്എഫും ഒഡീഷയും പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇരുവരും രാവിലെ നടന്ന മത്സരത്തില്‍ ഗോള്‍ രഹിത സമനിലപാലിച്ചു.
ഗ്രൂപ്പ് ബിയില്‍ നിന്നും പഞ്ചാബ് കടമ്പ കടന്നിട്ടുണ്ട്. പൂള്‍ ഡിയില്‍ നിന്നും മിസോറാമും ആസാം റൈഫിള്‍സും പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ആസാം റൈഫിള്‍സ് മിസോറാമുമായി പരാജയപ്പെട്ടാലും നാലു പോയിന്റുമായി പ്രീക്വാര്‍ട്ടര്‍ കളിക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു. . അഞ്ച് മണിക്ക് നടന്ന ഗുജറാത്ത്-മധ്യപ്രദേശ് മത്സരത്തിന് യാതൊന്നും ചെയ്യാനുള്ള കഴിവില്ലായിരുന്നു.
ഗ്രൂപ്പ് ഇയില്‍ നിന്നാണ് ആറു പോയിന്റോടെ കേരളവും അഞ്ചു പോയിന്റോടെ മഹാരാഷ്ട്രയും പ്രീക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് എഫില്‍ നിന്നാണ് സിഐഎസ്എഫ് ആറുപോയിന്റോടെ പ്രീക്വാര്‍ട്ടറിലെത്തിയത്. നാലു പോയിന്റുള്ള ത്രിപുര ഏകപക്ഷീയമായ മൂന്നുഗോളിന് ചണ്ഡിഗഡുമായുള്ള മത്സരത്തില്‍ വിജയിച്ചതിനാല്‍ ആറു പോയിന്റോടെ നോക്കൗട്ടില്‍ കടന്നു. ഗ്രൂപ്പ് ജിയില്‍ അരുണാചല്‍ പ്രദേശിന് ഇന്നലെ പോണ്ടിച്ചേരിയുമായി സമനില ലഭിച്ചാലും ആറുപോയിന്റുമായി പ്രീക്വാര്‍ട്ടറിലെത്താന്‍ സാധിക്കും. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഞായറാഴ്ച നിലമ്പൂരിലും ക്ലാരിയിലും പാണ്ടിക്കാടും മലപ്പുറത്തും നടക്കും. നാളെ മത്സരമില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here