വേദവ്യാസനും ചാള്‍സ് ഡാര്‍വിനും

0
12

ശാസ്ത്രാവബോധം സമൂഹത്തില്‍ നിന്ന് മാഞ്ഞുതുടങ്ങുന്നു എന്ന ഉല്‍ക്കണ്ഠയോടെ31-ാം ശാസ്ത്ര കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം കൊല്ലത്ത് ആരംഭിച്ചു. യുക്തിഭദ്രമല്ലാത്ത വിശ്വാസങ്ങള്‍ആചാരങ്ങളും അനാചാരങ്ങളുമായി മനുഷ്യരെ പിടികൂടിക്കൊണ്ടിരിക്കുന്നു. ചൂഷണരഹിതമായ ഒരു
ലോകം കെട്ടിപ്പടുക്കാന്‍ ആവശ്യമായ അറിവ് നല്‍കേണ്ട ശാസ്ത്രചിന്ത അന്ധവിശ്വാസങ്ങളില്‍അകപ്പെട്ടാല്‍ മനുഷ്യന്റെഭാവി അപകടത്തിലാവും.അതേക്കുറിച്ച് ഉല്‍ക്കണ്ഠാകുലമായ ചില ആശയങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായവിജയന്‍ കഴിഞ്ഞ ദിവസം ശാസ്ത്രകോണ്‍ഗ്രസ്
ഉദ്ഘാടനം ചെയ്തത്.

സാഹിത്യഭാവനയും ശാസ്ത്രസിദ്ധാന്തവുംതമ്മില്‍ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ പറ്റാത്ത തരത്തിലുള്ള വ്യാഖ്യാനഭേദങ്ങള്‍ ഈയിടെയായിധാരാളമായി വരുന്നു. ജനങ്ങളില്‍ വലിയ ആശയക്കുഴപ്പങ്ങളാണ് അവ സൃഷ്ടിക്കുന്നത്. രാമായണത്തിലേയും മഹാഭാരതത്തിലേയും കഥാപാത്രങ്ങളെചുറ്റിപ്പറ്റി വികസിക്കുന്ന കഥകള്‍ക്ക് ശാസ്ത്രീയതെളിവുണ്ടെന്ന് പ്രചരിപ്പിക്കുന്നത് ദുരുദ്ദേശത്തോടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധുനിക ലോകംശാസ്ത്രീയ അറിവുകള്‍ കൊണ്ട് മനുഷ്യ ശീലങ്ങളില്‍ നിന്ന് തൂത്തെറിഞ്ഞ അന്ധവിശ്വാസങ്ങളെയുംഅനാചാരങ്ങളെയും വീണ്ടും ജീവിതത്തിലേക്ക്ആനയിക്കാന്‍ മാത്രമേ ഇത്തരം വ്യാഖ്യാനങ്ങള്‍ഉപകരിക്കുകയുള്ളൂ. പാരമ്പര്യ വാദികളും പരിണാമവാദികളും തമ്മില്‍ എന്നും മത്സരത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ദൈവം സൃഷ്ടിച്ചതാണ്ഭൂമി എന്ന് വിശ്വസിച്ചമത മേലാളന്‍മാര്‍ പരിണാമവാദത്തിന്റെ പിതാവായചാള്‍സ് ഡാര്‍വിനെ ഇനിയും അംഗീകരിച്ചിട്ടില്ല.ഭൂമിയും ആകാശവും ജലവും പ്രകാശവും മരങ്ങളും മൃഗങ്ങളുമെല്ലാം ദൈവം കൈവീശിയപ്പോള്‍അവതരിച്ചതല്ല. ജലത്തില്‍ നിന്ന് ഉത്ഭവിച്ച ജീവന്റെകണിക കോടാനുകോടി വര്‍ഷങ്ങള്‍ കൊണ്ട് പരിണമിച്ച് ഉണ്ടായതാണ് ഇന്നത്തെലോകം എന്ന് ശാസ്ത്രം സൈദ്ധാന്തികമായി തെളിയിച്ചിട്ടുണ്ട്.എങ്കിലുംദശാവതാര കഥകള്‍ പുരാണത്തില്‍ നിന്ന് ഉദ്ധരിച്ച്
ചാള്‍സ് ഡാര്‍വിന്റെ അപ്പൂപ്പന്‍മാര്‍ ഇന്ത്യയിലാണ് ജീവിച്ചിരുന്നതെന്ന് പറയുന്നവര്‍ക്ക് സ്ഥാപിത ഉദ്ദേശ്യങ്ങളുണ്ട്. അതുപോലെ കൗരവര്‍ ടെസ്റ്റ് ട്യൂ് ശിശുക്കളാണ് എന്നും മഹാഭാരതത്തിലെ കര്‍ണ്ണന്റെ ജനനത്തിന് ജനിതകശാസ്ത്രവുമായിബന്ധമുണ്ടെന്നുംപ്ലാസ്റ്റിക് സര്‍ജറി ഇന്ത്യയില്‍ ഗണപതിയുടെ സൃഷ്ടിയിലൂടെ ആരംഭിച്ചു എന്നും ഒക്കെ വ്യാഖ്യാനിക്കുന്നത് കേള്‍ക്കാന്‍ രസമുണ്ട്. നല്ല നല്ല തമാശഎന്നതിനപ്പുറം ഇത്തരം വാദങ്ങള്‍ക്ക് എന്ത് ശാസ്ത്രീയ അടിത്തറയാണുള്ളത്? സാമാന്യ മനുഷ്യനെഅമ്പരപ്പിക്കാന്‍ കഴിയുമെന്നതിനപ്പുറം സാഹിത്യഭാവനകളെ ആധുനിക ശാസ്ത്ര സിദ്ധാന്തവുമായിഇത്തരത്തില്‍ കൂട്ടിവായിക്കുന്നതില്‍ യാതൊരുഅര്‍ത്ഥവും ഇല്ല. എന്നാല്‍ ഇതുമൂലം വലിയൊരുഅപകടം സംഭവിക്കാം.

സാമാന്യ ജനങ്ങളുടെ വിശ്വാസത്തെ മന്ത്രവാദവുംകുട്ടിച്ചാത്തനും ഏലസ്സും ചരടും ഒക്കെയായിചൂഷണം ചെയ്യാനുള്ള സാധ്യതയുടെ വാതില്‍ തുറന്നുകിട്ടും. ശാസ്ത്രാവബോധം നശിക്കുകയും ശാസ്ത്രീയമായ അറിവു തന്നെ അന്ധവിശ്വാസത്തിനുമറയായി ഭവിക്കുകയും ചെയ്യും. പുരാണ ഇതിഹാസങ്ങളിലെ അറിവുകള്‍ ആധുനിക ശാസ്ത്രത്തിന്റെവെളിച്ചത്തില്‍ ഗവേഷണബുദ്ധിയോടെ പഠിക്കുന്നത്‌നല്ലതാണ്. സംഗീതംകൊണ്ട് രോഗം ശമിപ്പിക്കാംഎന്നും സസ്യജാലങ്ങളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് പാട്ട് കേള്‍പ്പിക്കുന്നത് സഹായകമാകുമെന്നും കണ്ടുപിടിച്ചത് ഇന്ത്യന്‍ ശാസ്ത്രജ്ഞരാണ്.വിളവ് കൂട്ടാന്‍ ഗോതമ്പ് പാടത്ത് സംഗീതോപകരണങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ച് ഫലമുണ്ടാക്കിയപരീക്ഷണം മറക്കാവുന്നതല്ല. സാമാന്യ യുക്തിക്ക്‌നിര്‍വ്വചിക്കാന്‍പ്രയാസമുള്ളൊരു കാലത്തായിരുന്നുഇത്തരം പരീക്ഷണങ്ങള്‍ നടന്നത്. അതുകൊണ്ട്മുഖ്യമന്ത്രി കരുതുംപോലെഇതിഹാസങ്ങളിലേയുംപുരാണങ്ങലിലെയും കഥാസന്ദര്‍ഭങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ കാണുന്ന ആ അര്‍ത്ഥം മാത്രമേ ഉള്ളൂ എന്നു വിശ്വസിക്കരുത്. ആധുനിക ശാസ്ത്രത്തിന്റെ അന്വേഷണതീക്ഷ്ണമായ മിഴികള്‍ അറിവിന്റെ ഏത് സൂക്ഷ്മകണികയിലും ചെന്നുവീഴണം. അതിന്റെ അര്‍ത്ഥം ഗണപതിപ്ലാസ്റ്റിക് സര്‍ജറിയാണോ എന്നതല്ല. പുഷ്പകവിമാനം ഇന്ത്യയ്ക്ക് മുകളിലൂടെ ഇതിഹാസകാലത്ത് പറന്നു എന്നും അല്ല.അതൊക്കെഇന്ത്യന്‍ മനസ്സ് പണ്ടുപണ്ടേ ഭാവന ചെയ്തിരുന്നുഎന്ന കാര്യം അത്ഭുതകരമായ അറിവാണ്. ശാസ്ത്രംകണ്ടുപിടിച്ചതിനേക്കാള്‍ എത്രയോ വലിയകാര്യങ്ങളാണ്അജ്ഞതയുടെ ഇരുളില്‍ മറഞ്ഞുകിടക്കുന്നത്. അങ്ങോട്ടേക്ക് സഞ്ചരിക്കാനുള്ള ഒരുവെളിച്ചമാണ് ഇതിഹാസകഥകള്‍. മൂഷികസ്ത്രീവീണ്ടും മൂഷികസ്ത്രീ ആയി എന്ന പഞ്ചതന്ത്രം കഥയില്‍താന്‍ കണ്ടുപിടിച്ച ആപേക്ഷിക സിദ്ധാന്തംമുഴുവന്‍ അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞത് സാക്ഷാല്‍ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനാണ്. അതുകൊണ്ട് പുരാണകഥകളെ മുഴുവന്‍ പാടേ തള്ളിക്കളയാന്‍ വരട്ടെ.അന്വേഷിക്കാനും പഠിക്കാനും താല്പര്യമുള്ളവര്‍ആ മേഖലയിലേക്ക് തിരിഞ്ഞാല്‍ എന്താണ് തകരാറ്?നമ്മുടെ രാജ്യം എന്നും അന്വേഷകരുടേതാണ്, വിശ്വാസികളുടേതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here