കണക്കിനപ്പുറത്തെ മഹാകാര്യങ്ങള്‍

0
21

കണക്കില്‍ പിഴച്ചാല്‍ ജീവിതത്തില്‍ പിഴച്ചു എന്നാണര്‍ത്ഥം. കണക്ക് കൃത്യവുംമറ്റെല്ലാം അനുമാനവുമാണെന്ന് പറയാറുണ്ട്.ഏതെങ്കിലും ഗണിതശാസ്ത്ര അധ്യാപകന്റെപിടിവാശി അല്ലിത്. അളവും തൂക്കവും യുക്തിയുംബുദ്ധിയുമെല്ലാം ഗണിതം കൊണ്ട് നിര്‍ണ്ണയിക്കാം. അതില്‍ പിഴവു പറ്റിയാല്‍ എല്ലാംതകിടം മറിയും.

തത്വവിചാരം വിളമ്പുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ശബരിമല സ്ത്രീ പ്രവേശനത്തെപ്പറ്റി നീതിപീഠത്തിന്റെ മുന്നില്‍ എത്തിച്ച കണക്കിലെതകിടം മറിയലുകളാണ് വിഷയം. കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ് ബാലന്‍സ് എന്നിവയാല്‍ എല്ലാകണക്കും കൃത്യമായി നിര്‍ണ്ണയിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക മികവിന്റെ കാലത്ത് ശരിമല അമ്പലത്തില്‍ എത്ര യുവതികള്‍ കഴിഞ്ഞഉത്സവകാലത്ത് വന്നുപോയി എന്ന് സംസ്ഥാനഗവണ്‍മെന്റിന് കൃത്യമായി പറയാനാവുന്നില്ല.ദേവസ്വം ബോര്‍ഡില്‍ ക്ഷേത്രദര്‍ശനാനുമതിക്കായി ഓണ്‍ലൈന്‍ വഴിബുക്കു ചെയ്തവരുടെ ജീവചരിത്രക്കുറിപ്പില്‍ നിന്നാണ് പ്രായംനോക്കി സര്‍ക്കാര്‍ യുവതികളെ ആദ്യം കണ്ടുപിടിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തയ്യാറാക്കിയ തിരിച്ചറിയല്‍ കാര്‍ഡിലെ ജനനത്തീയതി വച്ച് കണക്കു കൂട്ടിയപ്പോള്‍ 51 യുവതികളെന്ന് ആദ്യംനിര്‍ണ്ണയിച്ചു. അവരുടെ പേര് പ്രസിദ്ധീകരിച്ചു പുറത്തുവന്നപ്പോള്‍ ശബരിമല ഭക്തരായഅവര്‍ക്ക് പ്രയാസമുണ്ടായി. തങ്ങള്‍ ആചാരംലംഘിച്ചില്ലെന്നും പലരും 50 വയസ്സ് കടന്നവരാണെന്നും സാക്ഷ്യപ്പെടുത്തി. സര്‍ക്കാരിന്റെപട്ടിക അതനുസരിച്ച് വീണ്ടും പരിശോധിച്ചു.അപ്പോള്‍ 17 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി എന്ന് കണ്ടെത്തി. ആകണക്കില്‍പിടിച്ച് വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടയില്‍തിങ്കളാഴ്ച നിയമസഭയില്‍ ദേവസ്വം മന്ത്രിനല്‍കിയ ഉത്തരത്തില്‍ രണ്ടേ രണ്ടു യുവതികളേസന്നിധാനത്ത് എത്തിയുള്ളൂ എന്ന് പറയുന്നു.യുവതീ പ്രവേശനത്തെ ചൊല്ലിയുള്ള സുപ്രീംകോടതി ഉത്തരവില്‍ പുനഃപരിശോധനാ ഹര്‍ജിഇന്ന് പരിഗണിക്കാനിരിക്കെ തിരുത്തി തിരുത്തിസര്‍ക്കാര്‍ എങ്ങോട്ടാണ് ഇങ്ങനെ പോകുന്നത്?ശബരിമല യുവതീ പ്രവേശന വിഷയത്തില്‍കൃത്യതയും വ്യക്തതയും ഇല്ലാതെ രാഷ്ട്രീയ
യുദ്ധം നടത്തുകയാണോ ഭരണാധികാരികള്‍ എന്ന സന്ദേഹം പൊതുജനമധ്യത്ത് നിലനില്‍ക്കുന്നു. അപ്പോഴാണ് കണക്കിലെ ഈ പിശകുകള്‍ ആവര്‍ത്തിക്കുന്നത്. ഒരു ഭരണകൂടത്തിന് കൂടെക്കൂടെ ചുവടു മാറ്റേണ്ടി വരരുത്. തെറ്റുകുറ്റങ്ങള്‍ മനുഷ്യസഹജമാണ്. പക്ഷേ, തെറ്റുംകുറ്റവും മാത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്ആര്‍ക്കും ഭൂഷണമായിക്കൂടാ.

ശരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തെ അയ്യപ്പസ്വാമി ക്ഷേത്രം എന്ന് പേരുമാറ്റിയത് മുന്‍യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്. എന്തിനായിരുന്നു ആ പേരുമാറ്റം എന്ന് അങ്ങനെ ചെയ്തവര്‍ക്ക് മാത്രമേ അറിയൂ. പുരാതനവും പ്രമുഖവുമായ ഒരു ആരാധനാകേന്ദ്രത്തിന് മാറി വരുന്ന സര്‍ക്കാരുകള്‍ അവരുടെ ഭാവനയ്ക്ക അനുസരിച്ച് ഇഷ്ടനാമങ്ങള്‍ നല്‍കുന്നത് വിശ്വാസി മൂഹത്തിന് ഹൃദയനൊമ്പരം ഉണ്ടാക്കുന്ന കാര്യമാണ്. ശാസ്താവും അയ്യപ്പസ്വാമിയുംരണ്ടാണെന്നു വരുത്തുന്നതിന് എന്തെങ്കിലും ദുരുദ്ദേശ്യം ഉണ്ടാകും. അത് അന്നത്തെദേവസ്വംഭരണസമിതിയുടെ ഉള്ളില്‍ നിന്ന് ഇനിയും പുറ
ത്തുവന്നിട്ടില്ല. സന്നിധാനത്ത് പ്രായവ്യത്യാസമില്ലാതെ എല്ലാസ്ത്രീകളേയും പ്രവേശിപ്പിക്കാന്‍സുപ്രീം കോടതി വിധിച്ചപ്പോള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പ്രേരണ ഇല്ലാതെ ആചാരനുഷ്ഠാനങ്ങളില്‍ വിശ്വസിക്കുന്ന ഭക്തര്‍ ശരണമന്ത്രങ്ങളുമായി സ്വമേധയാ റോഡിലിറങ്ങി. അതൊരുവൈകാരിക പ്രക്ഷോഭമായി വളര്‍ത്തുന്നതിന്‌രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടേതായ പങ്ക് വഹിച്ചു.സര്‍ക്കാര്‍ സുപ്രീം കോടതി വിധി നടപ്പാക്കണംഎന്ന ഭരണഘടനാ ബാധ്യതയില്‍ മുറുകെപ്പിടിച്ച് ശക്തി സന്നാഹങ്ങളുമായി ശബരിമലകയറിയിറങ്ങി. തന്മൂലം രണ്ട് മാസക്കാലംകേരളത്തിലുണ്ടായ പുകിലുകള്‍ ചെറുതല്ല.ക്രമാസമാധാന പ്രശ്‌നമായി വളര്‍ന്ന സംഘര്‍ഷത്തിലേക്ക്മകരമണ്ഡല മഹോത്സവ കാലത്തെവലിച്ചിഴച്ചതില്‍ സര്‍ക്കാരിന് വലിയ പങ്കുണ്ട്.ആചാരവും നിയമവും തമ്മിലുള്ള ഏറ്റുമുട്ടല്‍ഉണ്ടാവുമ്പോള്‍ ഭരണാധികാരി എന്ന നിലയില്‍സംസ്ഥാന മുഖ്യമന്ത്രി സ്വീകരിക്കേണ്ട അനുരഞ്ജന സമീപനം പിണറായി വിജയനില്‍ നിന്ന്‌കേരളം കണ്ടില്ല. അക്കാര്യം ഞങ്ങള്‍ ഈ പംക്തിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

യുവതികളെ എങ്ങനെയും ശബരിമല സന്നിധിയില്‍ എത്തിക്കണം എന്ന് സര്‍ക്കാരിന് വാശിയുള്ളതുപോലെ തോന്നി.കേരളത്തിന്റെനവോത്ഥാന ചരിത്രവുമായി അതിനെ ഭരണംനടത്തുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ കൂട്ടിയിണക്കി. കുന്നായ്മയെ പട്ടുടുപ്പിക്കുന്നതു പോലെയായിരുന്നു അത്. അടിക്കടി കണക്കുകള്‍ പിഴക്കുമ്പോള്‍ ശബരിമല അയ്യപ്പന്‍ സര്‍ക്കാരിനെ ശിക്ഷിക്കുകയാണെന്ന് വിശ്വാസികള്‍ കരുതും.കാരണം വിശ്വാസം യുക്തികൊണ്ട് അളക്കാവുന്നതല്ല. അത് ശാസ്ത്രത്തിനും കണക്കിനുംഅപ്പുറത്തുള്ള ഒരു വികാരമാണ്. ഏതു ഭരണാധികാരിയും ആ വികാരത്തെ മാനിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here