ചെമ്പനോടയില്‍ വീണ്ടും കാട്ടാന ശല്യം ;ജനങ്ങള്‍ ഭീതിയില്‍

0
19
കാട്ടാനശല്യ പ്രശ്‌നത്തില്‍ പരിഹാരം തേടി പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലെത്തിയ ചെമ്പനോടയിലെ അമ്പാട്ടു റോബിനും കുടുംബത്തോടുമൊപ്പം കര്‍ഷക നേതാക്കള്‍ റെയ്ഞ്ചര്‍ ടി. റഹീസുമായി സംസാരിക്കുന്നു

പേരാമ്പ്ര: മാസങ്ങളുടെ ഇടവേളക്കുശേഷം പെരുവണ്ണാമൂഴി യ്ക്ക്‌സമീപംചെമ്പനോടയില്‍ വീണ്ടും കാട്ടാന ശല്യം തുടങ്ങി. ചെമ്പനോട മൂത്തേട്ടുപുഴക്കരയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണു കാട്ടാനക്കൂട്ടമെത്തിയത്. അമ്പാട്ടു റോബിയുടെ കൃഷിയിടത്തിലിറങ്ങി വാഴയടക്കമുള്ള വിളകള്‍ക്കു വ്യാപക നാശം വരുത്തി. ഭാര്യയും രണ്ടര മുതല്‍ പതിനൊന്നു വയസ് പ്രായമുള്ള നാല് കുട്ടികളും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബം ഭയന്നാണു നേരം വെളുപ്പിച്ചത്. രാവിലെ 10 മണിയോടെ റോബിയും കുടുംബവും പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലെത്തി പ്രശ്‌നം അധികൃതര്‍ മുമ്പാകെഅവതരിപ്പിച്ചു. പരിഹാരമുണ്ടാകുന്നതുവരെ ഫോറസ്റ്റ് ഓഫീസില്‍ കഴിയാനാണു വന്നതെന്നും അറിയിച്ചു. സ്‌കൂള്‍ യൂണിഫോമില്‍ പുസ്തക സഞ്ചിയുമായി മൂന്നു പെണ്‍മക്കളും കൂടെയുണ്ടായിരുന്നു. രണ്ടര വയസുള്ള മകനെയുമെടുത്ത് ഭാര്യ ഷിജിയും. ഡെപ്യൂട്ടി റെയ്ഞ്ചര്‍ കൂടുംബത്തെ ആശ്വസിപ്പിക്കാന്‍ ശ്രമം നടത്തുന്നതിനിടയില്‍ വാര്‍ഡ് മെമ്പര്‍ സിമിലി സുനിലെത്തി. പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജിതേഷ് മുതുകാട്, ഷൈല ജയിംസ്, വി ഫാീ ചെയര്‍മാന്‍ ജോയി കണ്ണം ചിറ, വിനീത് പരുത്തിപ്പാറ, കര്‍ഷകനേതാക്കളായ ജോര്‍ജ് കുംബ്ലാനി, കുര്യന്‍ ചെമ്പനാനി, രാജന്‍ വര്‍ക്കി എന്നിവരുമെത്തി. ഇത് ഒറ്റപ്പെട്ട
പ്രശ്‌നമല്ലെന്നും ക്രിയാല്‍ ത്മക നടപടിയും പരിഹാരവുമുണ്ടാക്ക ണമെന്നും അല്ലാത്തപക്ഷം കുടുംബത്തോടൊപ്പം തങ്ങളും ഫോറസ്റ്റ് ഓഫീസില്‍ നിലയുറപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ഡി.എഫ്.ഒ പ്രശ്‌നത്തിലിടപെട്ടു ഫോണിലൂടെ ബന്ധപ്പെട്ടവരുമായി പ്രശ്‌നം ചര്‍ച്ച ചെയ്തു. ഇതിനെ തുടര്‍ന്നു സത്വര നടപടികള്‍ കൈക്കൊള്ളാമെന്നു റെയിഞ്ചര്‍ ടി. റഹീസ് കുടുംബത്തെയും നേതാക്കളെയും അറിയിച്ചു. മേഖലയില്‍ രാത്രി കാല പട്രോളിംഗിനു കൂടുതല്‍ വാച്ചര്‍മാരെ നിയമിക്കും. സൗര വേലികള്‍ ഉടന്‍ പ്രവര്‍ത്തന ക്ഷമമാക്കുമെന്നും റെയില്‍ ഫെന്‍സിംഗ് എന്ന കര്‍ഷക ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി.എഫ്.ഒ തലത്തില്‍ കര്‍ഷകനേതാക്കളുമായി ചര്‍ച്ചക്കു വേദിയും ഉടന്‍ ഒരുക്കും. തീരുമാനങ്ങള്‍ തത്ത്വത്തില്‍ അംഗീകരിച്ചതോടെ റോബിനും കുടുംബവും നേതാക്കളും ഉച്ചയോടെ മടങ്ങി.

 

LEAVE A REPLY

Please enter your comment!
Please enter your name here