തയ്യല്‍കട ഉടമയുടെ വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണാഭരണങ്ങളും 5,000 രൂപയും കവര്‍ന്നു

0
57

കാഞ്ഞങ്ങാട്: തയ്യല്‍കട ഉടമയുടെ വീട്ടില്‍ കവര്‍ച്ച. 25 പവന്‍ സ്വര്‍ണാഭരണങ്ങളും 5,000 രൂപയും മോഷണം പോയി. പടന്നക്കാട്ടെ തയ്യല്‍കട ഉടമ രമേശിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.വീട്ടുകാര്‍ രാവിലെ ഉണര്‍ന്നപ്പോഴാണ് വീട്ടില്‍ കവര്‍ച്ച നടന്ന വിവരമറിഞ്ഞത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ കൊളുത്ത് ഇളക്കിമാറ്റിയ നിലയിലാണ്.രമേശനും കുടുംബവും ഒരു മുറിയില്‍ ഉറങ്ങുകയായിരുന്നു. മറ്റൊരു മുറിയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് മോഷണം പോയത്. അലമാര വാരിവലിച്ചിട്ട നിലയിലാണ്. 50,000 രൂപ ഇതേ അലമാരയില്‍ സൂക്ഷിച്ചിരുന്നു. ഇത് നഷ്ടപ്പെട്ടിട്ടില്ല. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ബദിയടുക്ക: ഭണ്ഡാരപ്പെട്ടികള്‍ കുത്തിത്തുറന്ന് പണം കവര്‍ച്ച ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പള്ളത്തടുക്കയിലെ അയ്യപ്പഭജന മന്ദിരത്തിന്റെ ഭണ്ഡാരപ്പെട്ടിയും തൊട്ടടുത്ത ഗുളിക വനത്തിന് സമീപത്തെ ഭണ്ഡാരപ്പെട്ടിയുമാണ് കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. ഞായറാഴ്ച രാവിലെയാണ് ഭണ്ഡാരപ്പെട്ടികള്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here