കൊല്ലം: ഒന്‍പതാമത് ദേശീയ ജൂനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജാര്‍ഖണ്ഡ് കിരീടം നേടി.നിലവിലെ ചാമ്പ്യന്മാരായ ജാര്‍ഖണ്ഡ് ഹരിയാനയെ 2-1 നാണു പരാജയപ്പെടുത്തിയത് .ആദ്യാവസാനം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ജാര്‍ഖണ്ഡിന് വേണ്ടി ക്യാപ്റ്റന്‍ രേഷ്മ സോറങ് ,പ്രിയ ദുങ്ദുങ് എന്നിവര്‍ വിജയഗോളുകള്‍ നേടിയപ്പോള്‍ റണ്ണറപ്പായ ഹരിയാനക്ക് വേണ്ടി ചേതന ആശ്വാസ ഗോള്‍ നേടി.ആദ്യ പകുതി അവസാനിക്കുന്നത് വരെ ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിക്കുകയായിരുന്നു.എന്നാല്‍ മുപ്പത്തി ഒന്നാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലൂടെ ജാര്‍ഖണ്ഡ് ആദ്യ ഗോള്‍ നേടി. പിന്നീട് മുപ്പത്തി ഒന്‍പതാം മിനിറ്റില്‍ ജാര്‍ഖണ്ഡ് രണ്ടാമത്തെ ഗോള്‍ നേടി മത്സരം വരുതിയിലാക്കി.നാല്‍പത്തി നാലാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ഹരിയാന ഗോള്‍ മടക്കിയെങ്കിലും മത്സരത്തിന്റെ അവസാന മിനിറ്റില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ ഹരിയാനക്ക് കഴിഞ്ഞില്ല. രാവിലെ നടന്ന ലൂസേഴ്സ് ഫൈനലില്‍ മിസോറം ഉത്തര്‍പ്രദേശിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.മിസോറാമിന് വേണ്ടി ലാല്‍റിന്‍ഫെലി ,ലലോംപുലി എന്നിവര്‍ ഗോളുകള്‍ നേടി. പതിനാല്,പത്തൊന്‍പത് മിനിറ്റുകളില്‍ മിസോറാം ഗോളുകള്‍ നേടിയതിന് ശേഷം പിന്നീട് ഗോള്‍ രഹിതമായി മത്സരം അവസാനിക്കുകയായിരുന്നു.