ഇടതു ഭരണകാലത്ത് ഇതുവരെ 20 രാഷ്ട്രീയ കൊലപാതകം

0
8

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എ ഫ് സര്‍ക്കാര്‍ അധികാരത്തില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍സംസ്ഥാനത്ത് ഉണ്ടായത് 20 രാഷ്ട്രീയ കൊലപാതകങ്ങള്‍. 2016 ല്‍ ഒമ്പതും, 2017 ല്‍ അഞ്ചും 2018 ല്‍ നാലും, 2019 ല്‍ രണ്ടും കൊലപാതകങ്ങള്‍ ഉണ്ടായി. കൊല്ലപ്പെട്ടവരിലേറെയും ബിജെപി പ്രവര്‍ത്തകര്‍. ഭൂരിഭാഗം കേസിലും പ്രതിസ്ഥാനത്തു സിപിഎം പ്രവര്‍ത്തകരും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 36 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നതെന്നും സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2019ലെ കൊലപാതകങ്ങള്‍
കാസര്‍കോട് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തംകര്‍ കൊല്ലപ്പെട്ടു.

2018ലെ കൊലപാതകങ്ങള്‍

1 എറണാകുളം സിറ്റിയില്‍ മഹാരാജാസ് കോളജിലെ എസ്.എഫ്. ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തി. പ്രതിസ്ഥാനത്ത് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍.
2 ന്യൂ മാഹിയില്‍ ബിജെപി പ്രവര്‍ത്ത കന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സിപിഎം.
3 മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്ര സ് ബ്ലോക്ക് സെക്രട്ടറി കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സി.പി.എം.
പേരാവൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് എസ.്ഡി.പി.ഐ.
2017ലെ കൊലപാതകങ്ങള്‍

1 തിരുവനന്തപുരം ശ്രീകാര്യത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് ഡി.വൈ.എഫ.്‌ഐ പ്രവര്‍ത്തകര്‍
2 കൊല്ലം കടയ്ക്കലില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സി.പി.എം.
3 ഗുരുവായൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സി.പി.എം.
4 കണ്ണൂര്‍ ധര്‍മടത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സി.പി.എം.
5 പയ്യന്നൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സി.പി.എ

2016ലെ കൊലപാതകങ്ങള്‍ (മേയ് മാസത്തിനുശേഷം)
1 കോട്ടയം ഈരാറ്റുപേട്ടയില്‍ സിപിഎമ്മില്‍ നി്ന്ന് മാറിയ പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തി.
2 പാലക്കാട് കസ്ബയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സി.പി.എം.
3 കോഴിക്കോട് കുറ്റ്യാടിയിലും നാദാപുരത്തും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് എസ്.ഡി.പി.ഐ സി.പി.എം പ്രവര്‍ത്ത കര്‍.
4 ധര്‍മ്മടത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സി.പി. എം.
5 കൂത്തുപറമ്പില്‍ സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തി.പ്രതിസ്ഥാനത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍
6 പയ്യന്നൂരില്‍ സി.പി.എം പ്രവര്‍ത്തകനും ബി.ജെ.പി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകര്‍.
7 കണ്ണൂര്‍ മുഴകുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തി. പ്രതിസ്ഥാനത്ത് സി.പി.എം പ്രവര്‍ത്തകന്‍.

LEAVE A REPLY

Please enter your comment!
Please enter your name here