വിനീതിന്റെ പരാതിയില്‍ അന്വേഷണം; മഞ്ഞപ്പട അഡ്മിനോട് ഹാജരാകാന്‍ പൊലീസ്

0
5

കൊച്ചി: സാമൂഹ്യമാധ്യമങ്ങള്‍ വഴി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം സി.കെ.വിനീതിന്റെ പരാതിയില്‍ കൊച്ചി സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മ മഞ്ഞപ്പടയ്ക്കെതിരെയാണ് അന്വേഷണം. മഞ്ഞപ്പട അഡ്മിനോട് ബുധനാഴ്ച അസി. പൊലീസ് കമ്മിഷണര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്ന് വിനീതിനെയും വിളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന

ഞായറാഴ്ചയാണ് വ്യാജ പ്രചാരണം നടത്തിയ മഞ്ഞപ്പട അംഗങ്ങള്‍ക്കെതിരെ വിനീത് പൊലീസില്‍ പരാതി നല്‍കിയത്. കൊച്ചിയില്‍ നടന്ന ചെന്നൈ ബ്ലാസ്റ്റേഴ്സ് മത്സരത്തിനിടയില്‍ വിനീത് ഏഴ് വയസുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. മാച്ച് കമ്മിഷണര്‍ വിനീതിനെതിരെ നടപടി ആവശ്യപ്പെട്ടെന്നും പ്രചരണത്തിലുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായമയായ മഞ്ഞപ്പടയിലെ ചില അംഗങ്ങളുടെ ശബ്ദ സന്ദേശവും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയാണ് വിനീത് എറണാകുളം കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. മഞ്ഞപ്പടയിലെ ചിലര്‍ നേരത്തെ തന്നെ തനിക്കെതിരായ പ്രചരണം നടത്തുന്നുണ്ട്. ടീം വിട്ടവര്‍ക്കും ഇപ്പോള്‍ ടീമിലുള്ളവര്‍ക്കും സമാനമായ ആള്‍കൂട്ട ആക്രമണം നേരിടേണ്ടി വരുന്നുണ്ടെന്നും വിനീത് പറഞ്ഞു. മഞ്ഞപ്പട യഥാര്‍ത്ഥ ആരാധക കൂട്ടായ്മയല്ലെന്നും വിനീത് തുറന്നടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here