വില്‍പ്പാട്ടിന്റെ ലോകത്തേക്ക് പുതുതലമുറ

0
36
ഇളമ്പള്ളി ധര്‍മശാസ്താക്ഷേത്രത്തില്‍ നടന്ന വില്‍പ്പാട്ട് അരങ്ങേറ്റം.

ഇളമ്പള്ളി: വില്‍പ്പാട്ടെന്ന കലാരൂപത്തിലേക്ക് പുതുത ലമുറ. ഇളമ്പള്ളി ധര്‍മശാസ് താക്ഷേത്ര ഉത്സവവേദിയില്‍ പനമറ്റം എസ്.ശിവരാമന്‍ ചെ ട്ടിയാരുടെ ശിഷ്യര്‍ അരങ്ങേറ്റം കുറിച്ചു. അര്‍ജുന്‍ പ്രഹ്ലാദ്, അതുല്‍ പ്രഹ്ലാദ്, നീതു ഗിരീ ഷ്, മീനുസതീഷ്, നീനു സതീ ഷ്, ഗീത പ്രഹ്ലാദന്‍ എന്നിവ രാണ് ഇളമ്പള്ളിയില്‍ വില്‍പ്പാ ട്ടില്‍ അരങ്ങേറ്റം നടത്തിയത്.
ഇളങ്ങുളം, പനമറ്റം മേഖ ലയില്‍ തലമുറകളായി ഈ കലയെ ഉപാസിക്കുന്ന ഒട്ടേ റെപ്പേരുണ്ട്. മറ്റ് നാടുകളില്‍ ഈ കലയുടെ പോഷണ ത്തിന് ആരുമില്ലെങ്കിലും ഇ വിടെ നിരവധി കുടുംബങ്ങള്‍ വില്‍പ്പാട്ടിന്റെ പരമ്പരാഗത വായ്ത്താരികള്‍ ഉള്ളിലേ റ്റിയവരാണ്.
മൂന്നു മീറ്ററോളം നീളമുള്ള വില്ലില്‍ ഓരോ അരയടിക്കും ഓരോ ചിലങ്കമണിയുണ്ട്. ഞാണില്‍ അടിക്കുമ്പോള്‍ കമ്പനവും മണികളുടെ കിലു ക്കവുമാണ് സംഗീതാനുഭവ മായി മാറുന്നത്. വില്ലിനോട് ചേര്‍ത്തുവെയ്ക്കുന്ന മണ്‍കു ടത്തിന്റെ വായ്ത്തലയ്ക്കല്‍ വെട്ടിയൊരുക്കിയ കമുകിന്‍ പാള കൊണ്ടടിച്ച് താളം തീര്‍ ക്കും. എത്രകേട്ടാലും മതിവ രാത്ത സ്തുതികള്‍ കൂടി ഇതോടൊപ്പം ലയിക്കുമ്പോള്‍ ഉയരുന്ന ശബ്ദവീചിയുടെ മാ സ്മരി കതയാണ് വില്‍പ്പാട്ടി ന്റെ പ്രത്യേകത. മാസങ്ങളോ ളം പരിശീലനം നേടിയാണ് കുട്ടികള്‍ അരങ്ങില്‍ വില്‍പ്പാ ട്ടിനെത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here