ഓട്ടോമാറ്റിക്ക് ഡ്രൈവിഗ് ടെസ്റ്റിങ് സ്റ്റേഷനും; കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റ് ട്രാക്കും

0
14

മോനിപ്പള്ളി: ജില്ലയിലെ ആദ്യത്തെ ചെറുവാഹനങ്ങളുടെ ഓട്ടോമാറ്റിക്ക് ഡ്രൈവിം ഗ് ടെസ്റ്റിങ് സ്റ്റേഷനും കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റ് ട്രാക്കും ഇന്ന് ഉദ്ഘാടനം ചെയ്യും. ഉഴവൂര്‍ ജോയിന്റ് ആര്‍.ടി. ഓഫീസിന്റെ കീഴില്‍ മോനപ്പള്ളി കല്ലികുഴിയിലാണ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നത്.
രണ്ടാംഘട്ട വികസനത്തി ന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ടാമത്തെ ഹെവി വാഹനങ്ങളുടെ ടെസ്റ്റിങ് സ്റ്റേഷന്‍, റോഡ്‌സുരക്ഷ പരിശീലനകേന്ദ്രം, വിശ്രമകേന്ദ്രം, ശുചിമുറികള്‍ തുടങ്ങയവയുടെ നിര്‍മ്മാണ ഉദ്ഘാടനവും ഇന്ന് വൈകിട്ട് 5ന് മന്ത്രി എ.കെ.ശശിന്ദ്രന്‍ നിര്‍വഹിക്കും. മോന്‍സ്‌ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വ ഹിക്കും.
രാജ്യം മുഴവന്‍ ആട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷന്‍ നിലവില്‍ കൊണ്ടുവരുക എന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗംകൂടിയാണ് ഈ സെന്ററുകള്‍.
2,50 കോടി രൂപാ ചെലവഴിച്ചാണ് ടെസറ്റിങ്ങ് സ്റ്റേഷന്‍ പൂര്‍ത്തിയാക്കിയിരുന്നത്. രേഖകളുടെ പരിശോധന കഴിഞ്ഞ് ടെസ്റ്റിങ് സെന്ററില്‍ പ്രവേശിപ്പിക്കും.
പ്രത്യേക പരിശീലനം ന ല്‍കിയ ഡ്രൈവര്‍മാരാണ് സെ ന്ററില്‍ ഉള്ളത്. ബ്രേക്ക്/ഹാന്‍ഡ് ബ്രേക്ക് ടെസ്റ്റുകളില്‍ നിശ്ചിത നിലവാരമില്ലെങ്കില്‍ പരാജപ്പെടും.ബ്രേക്ക് ചവിട്ടുമ്പോള്‍ ഏതെങ്കിലും വശത്തേക്ക് കൂടുതലായി വലിച്ചു പോകുന്ന സാഹചര്യവും പരിശോധിക്കും.
ഹോണിന്റെ തീവ്രത അളക്കും.ഹെഡ്‌ലൈറ്റിന്റെ ഡിം/ബ്രൈറ്റ് അലൈ ന്‍മെന്റുകള്‍ പരിശോധിക്കും.അടിവശം ക്യാമറാ സഹായത്തോട ഓ യില്‍ ലീക്കേജ്, അണ്ടര്‍ ബോ ഡി ഡാമേജ് തുടങ്ങിയ പരിശോധിക്കും. നാലുചക്രം മുതലുള്ള 7500 കി ലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിവുള്ള വാഹനങ്ങളാണ് ഇവി ടെ പരിശോധിക്കുക 95 ലക്ഷം രൂപ ചെലവിലാണ് ഡ്രൈ വിങ് ടെസ്റ്റ് ട്രാക്ക്. പൂര്‍ത്തി യാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here