ഈരാറ്റുപേട്ട നഗരസഭാ ബജറ്റ്: പാര്‍പ്പിടം, കുടിവെള്ളം, ശുചിത്വത്തിനും മുന്‍ഗണന

0
19

ഈരാറ്റുപേട്ട: നഗരത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പാര്‍പ്പിടം, കുടിവെള്ളം ശു ചിത്വം, ഉപയോഗപ്രദമായ റോഡുകള്‍ സാമൂഹിക സുര ക്ഷാ, സ്ത്രീകളുടെ കുട്ടിക ളുടെ സംരക്ഷണവും അഗതി സംരക്ഷണം ലക്ഷ്യമിട്ടാണ് ഈരാറ്റുപേട്ട നഗരസഭാ ബഡ്ജറ്റ് അവതരിപ്പിച്ചത്. 46.37 കോടി രൂപ വരവും 41.15 കോടി രൂപ ചെലവും 52.22ലക്ഷം രൂപ നീക്കിയിരി പ്പുമുള്ള ബജറ്റ് വൈസ് ചെയര്‍പേഴ്‌സന്‍ ബള്‍ക്കീസ് നവാസ് അവതരിപ്പിച്ചു.
നഗരസഭാ ബസ് സ്റ്റാന്റ് ഷോപ്പിംഗ് ക്ലോപ്ലസ് നിര്‍മ്മാ ണത്തിന് 10 കോടി, പുതിയ മുന്‍സിപ്പല്‍ ഓഫീസ് നിര്‍ മ്മാണത്തിന് 5 കോടി, കടു വാമൂഴി ബസ് സ്റ്റോപ്പില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണ ത്തിന് 6 കോടി ഭവന നിര്‍ മ്മാണം പി.എം.എ.വൈ നഗ രസഭ വിഹിതം 1 കോടി കിസ്‌കോ അടുത്ത് ലൈബ്ര റി, കിഡ്‌സ് പാര്‍ക്ക് ‘ഓപ്പന്‍ ജാംനേഷ്യം 25 ലക്ഷം രൂപ, മാലിന്യ സംസ്‌കരണ പ്ലാറ്റിന് 12 ലക്ഷം രൂപ, പാലിയേറ്റിവ് കേയര്‍ 5 ലക്ഷം രൂപ.
മീനച്ചിലാര്‍ പുനര്‍ജനി 3 ലക്ഷം രൂപ. വനിതാ കാന്റീന്‍ പൂര്‍ത്തീകരണം 5 ലക്ഷം രൂ പാ അഹമ്മദ് കുരിക്കള്‍ നഗര്‍ ക്ലോക്ക് ടവര്‍ നിര്‍മ്മാണം 3 ലക്ഷം രൂപ, മഞ്ചാടി തുരുത്ത് കല്ല് കെട്ടി സംരക്ഷിക്കുന്ന തിന് 3 ലക്ഷം രൂപ എന്നിവ യ്ക്ക് ബഡ്ജറ്റില്‍ വകകൊ ള്ളിച്ചിട്ടുണ്ട്.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ബഡ്ജറ്റ് അംഗീക രിച്ചിട്ടില്ലായെന്ന് പറഞ്ഞ് കൊ ണ്ട് സി.പി.എം., എസ്.ഡി. പി.ഐ.അംഗങ്ങള്‍ ബഹളം വെക്കുകയും ബഡ്ജറ്റ് അവ തരിപ്പിക്കുന്നത് തടസ്സം പെടു ത്തുവാന്‍ ശ്രമിക്കുകയും ചെ യ്തു.
ചെയര്‍മാന്‍ വി.കെ. കബീറി ന്റെ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.എച്ച്.ഹ സീബ്, അഡ്വ വി.പി.നാസര്‍, ഷൈലാ സലീം, ഹസീന ഫൈസല്‍ എന്നിവര്‍ പങ്കെടു ത്തു. കൗണ്‍സിലറന്മാരും പങ്കെടുത്തു. വികസന സ്റ്റാ ന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.എം.സിറാജ് ബഡ്ജറ്റ് സമ്മേളനത്തില്‍ എത്തിയി രുന്നില്ല .സെക്രട്ടറി ഇന്‍ ചാര്‍ജ് മിനി.പി.എം നിര്‍വ ഹണ ഉദ്യോഗസ്ഥര്‍ തുടങ്ങി യവര്‍ സമ്മേളനത്തില്‍ സം ബന്ധിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here