കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നു സ്വര്‍ണം പിടികൂടി

0
12
കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് പിടികൂടിയ സ്വര്‍ണ്ണവും പെയ്സ്റ്റും

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. അബുദാബി വിമാനത്തില്‍ എത്തിയ വടകര സ്വദേശി അസിബില്‍ വിമാനത്തില്‍ എത്തിയ വടകര സ്വദേശി അസീബി അസീബില്‍ നിന്നാണ് 413 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അബുദാബിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനയാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംശയം തോന്നിയതിനെ തുടര്‍ന്നു കസ്റ്റംസ് അസി.കമ്മീഷണര്‍ ഒ.പ്രദീപന്റെ നേതൃത്വത്തില്‍ യുവാവിനെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെടുത്തത്.
പോസ്റ്റ് രൂപത്തിലാക്കി യുവാവ് ധരിച്ച ജീന്‍സിനുള്ളില്‍ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു സ്വര്‍ണം പേസ്റ്റും സ്വര്‍ണവും ചേര്‍ന്നു 610 ഗ്രാമാണുണ്ടായിരുന്നത്. പിന്നീടു സ്വര്‍ണം വേര്‍തിരിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.കസ്റ്റംസ് സൂപ്രണ്ടുമാരായ പി.പ്രദീപ് കുമാര്‍. രാഗേഷ്, സന്തോഷ് എന്നിവരും പരിശോധനയിലുണ്ടായിരുന്നു. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ച് നാലാം തവണയാണ് വിമാനയാത്രക്കാരനില്‍ നിന്ന് സ്വര്‍ണം പിടികൂടുന്നത്. സ്വര്‍ണം കടത്തുന്നത് വ്യാപകമായതോടെ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here