പോലീസ് പരിശീലനം ഇനി ഹൈടെക്

0
1

കോഴിക്കോട്: അത്യാധുനിക രീതിയിലുള്ള പരിശീലനമാണ് ഇനി മുതല്‍ പോലീസിന് ലഭിക്കുക. ബ്രിട്ടീഷുകാരുടെ കാലത്തുള്ള പഴയ പരിശീലനത്തിനുപകരം ശാസ്ത്രീയവും കൂടുതല്‍ ഉപകാരപ്രദവുമായ പരിശാലനമായിരിക്കും സേനാംഗങ്ങള്‍ നല്‍കുക. ആംഡ്ബാറ്റലിയന്‍ എഡിജിപിയായിരിക്കും പരിശീലനത്തിന്റെ നോഡല്‍ ഓഫീസര്‍ അക്രമസക്തമായ ജനക്കൂട്ടത്തെ നേരിടേണ്ടതെങ്ങനെയെന്നകാര്യം രണ്ടായ്ചത്തെ പരിശീലനം.
സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ 1931 ലെ കോളോണിയല്‍ പോലീസ് പ്രയോഗിച്ച പരിശീലന മുറകളാണ് ഇപ്പോഴും പോലീസ് ഉപയോഗിച്ചു വന്നിരുന്നത്. പുതിയ ഒരു പരിശീലന മാറ്റമാണ് ഇപ്പോള്‍ പോലീസിന് ലഭിക്കുക. അക്രമസക്തമായി എത്തുന്ന ആള്‍ക്കൂട്ടത്തെ ആധുനിക സജ്ജീകരണത്തോടെ എങ്ങിനെ ഞൊടിയിടയില്‍ രക്ത ചൊരിച്ചിലില്ലാതെ നേരിടാമെന്നാണ് പുതിയ പരിശീലന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ലാത്തിപ്രയോഗത്തിലൂടെ പ്രതിയോഗിയുടെ മുഖത്തും കഴുത്തിലും തലയ്ക്കും പോലീസുകാര്‍ക്കും മാരകമായ പരിക്കേല്‍ക്കുന്നത് പതിവാണ്.
പോലീസുകാര്‍ക്കും അക്രമികള്‍ക്കും ഇത്തരത്തില്‍ പരിക്കേല്‍ക്കുന്നുണ്ട്. പരിക്കിനുണ്ടാകുന്ന തിവ്രത കുറച്ചുവരികയാണ് പരിശീനത്തിലൂടെ ലക്ഷ്യമാകുന്നത്. ഉന്നത പോലീസ് മേധാവി ചാര്‍ജ് ഫയര്‍ തുടങ്ങിയ വാക്കുകളിലൂടെയാണ് സംഘര്‍ഷ സമയത്ത് പോലീസ് സേനയ്ക്ക് ഉത്തരവ് നല്‍കുന്നതെങ്കില്‍ പുതിയ പരിശീലനത്തില്‍ അത് ആംഗ്യങ്ങള്‍ക്കും വിസിലുകള്‍ക്കും വഴിമാറും. ആളുകള്‍ക്കെയുള്ള കമാന്‍ഡ് ഇനി ഉണ്ടാവില്ല. അക്രമസക്തമായ ജനക്കൂട്ടത്തെ അടിച്ചമര്‍ത്തുന്നതിനായി ലാത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ എങ്ങിനെ ഉപയോഗിക്കാമെന്നായിരുന്നു മുന്‍പ് പരിശീലിപ്പിച്ചിരുന്നെങ്കില്‍ അക്രമസക്തമായ ജനക്കൂട്ടത്തെ നേരിടാന്‍ എങ്ങിനെമാനസികമായും ശരീരികമായും തയാറാകും. അക്രമസക്തമായ ജനക്കൂട്ടത്തെ നേരിടാന്‍ എങ്ങിനെ മാനസികമായും ശാരീരികമായും തയ്യാറാക്കാം എന്നതാണ് പുതിയ പദ്ധയില്‍ പ്രധാനമായും ഉള്‍പ്പെടുത്തിരിക്കുന്നത്. ഇതിന്റെ ലക്ഷ്യം ആയുധങ്ങള്‍ ഇല്ലാതെ തന്ന അക്രമത്തെ അടിച്ചമര്‍ത്താന്‍ സേനയെ പ്രാപ്തമാക്കുകയെന്നതാണ്. തന്ത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കികൊണ്ടുള്ള പരിശീലനമാണ് ലക്ഷ്യമിടുന്നത്. നേതാക്കളെയും മറ്റു പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യേണ്ടരീതിയെക്കുറിച്ചും പ്രത്യേക പരിശീലനം ഉണ്ടാകും.കുറഞ്ഞ അംഗബലം കൊണ്ടുതന്നെ അക്രമാസക്തരായ വലിയ ജനക്കൂട്ടത്തെ പിരിച്ചുവിടാം എന്നതാണ് പ്രധാന പ്രത്യേകത. മനുഷ്യാവകാശത്തെയും നിയമത്തെയും ഹനിക്കാതെ തന്നെ എങ്ങിനെ നിയമം നടപ്പിലാക്കാമെന്നുള്ളതിനാണ് പ്രധാന്യം നല്‍കുക. പോലീസ് വെടിവെയ്പ്പിലാതെ തന്നെ ജനക്കൂട്ടത്തെ പിരിച്ചുവിടേണ്ടതെങ്ങിനെയെന്നും പരിശീലനത്തിലുണ്ട്. ഇടുങ്ങിയതാണെങ്കിലും പ്രായോഗികമായി പോലീസ് ഇടെപെടാന്‍ വഴിയൊരുക്കുന്നതാണ് പുതിയ പരിശീലനം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് കൊണ്ടാണ് പുതി പരിശീലന പരിപാടി തയ്യാറാക്കിയിരിക്കുന്നത്. പ്രാഥമിക പരിശീലനം ലഭിച്ച സേനയിലെ പ്രായമായവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ പ്രായോഗിക തലത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.പുതിയ പരിശീലന പരിപാടി നൂറുദിവസത്തിനുള്ളില്‍ നടപ്പിലാക്കണമെന്ന് എല്ലാ ജില്ലാ പോലീസ് മേധാവികളോടും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here