‘വൈ ഐ ആം എ ഹിന്ദു’ പ്രചാരണത്തിനുപയോഗിച്ച് ശശി തരൂര്‍; നടപടി എടുക്കുമെന്ന് ടിക്കാറാം മീണ

0
32

തിരുവനന്തപുരം: തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ വൈ ഐ ആം എ ഹിന്ദു എന്ന പുസ്തകം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. പരിശോധിച്ച് നടപടി എടുക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു. ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ നടപടി എടുക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു. ശബരമല മതപരമായ വിഷയമാണ്. ദൈവത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ട് നേടാന്‍ ശ്രമിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. അതിനാല്‍ അയ്യപ്പന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് നേടാന്‍ ശ്രമിക്കരുതെന്നും ടിക്കാറാം മീണ നേരത്തെ ദൃശ്യമാധ്യമങ്ങളില്‍ പറഞ്ഞിരുന്നു. ഫ്‌ളക്‌സുകള്‍ നിരോധിച്ചുകൊണ്ടുള്ള കോടതി വിധി ചരിത്രപ്രാധാന്യമുള്ളതാണ്.ഫ്‌ളക്‌സുകള്‍ ഉപയോഗിക്കരുതെന്ന് നേരേത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ അവസരത്തില്‍ തന്നെ കോടതി വിധി വന്നത് ഫ്‌ളക്‌സ് നിരോധിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കങ്ങള്‍ക്ക് കരുത്തേകും. വിധി ലംഘിക്കുന്നില്ലെന്ന് കള്‍ശനമായി ഉറപ്പാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here