അനിശ്ചിതത്വം നീങ്ങി; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും; തീരുമാനം പുറത്തുവിട്ടത് എ.കെ ആന്റണി

0
2

ഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ അക്കാര്യത്തില്‍ തീരുമാനമായി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഏകെ ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. വളരെ സന്തോഷമുള്ള കാര്യം അറിയിക്കാനുണ്ടെന്ന മുഖവുരയോടെയാണ് ആന്റണി തുടങ്ങിയത്. നിരന്തര ആവശ്യവും അഭ്യര്‍ത്ഥനയും പരിഗണിച്ച് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. ഇതായിരുന്നു ഏകെ ആന്റണിയുടെ വാക്കുകള്‍ . കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, കെസി വേണുഗോപാല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

നിര്‍ണ്ണായക കൂടിയാലോചനകളാണ് ഡല്‍ഹിയില്‍ ഇന്ന് രാവിലെ മുതല്‍ നടന്നത്. ഒരാഴ്ച മുന്‍പ് തന്നെ രാഹുല്‍ വയനാട്ടില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മനസ് തുറന്നിരുന്നില്ല. നിര്‍ണ്ണായക തീരുമാനത്തിന് മുന്‍പ് മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദും ഏകെ ആന്റണിയും കെസി വേണുഗോപാലും കൂടിക്കാഴ്ച നടത്തി. അഹമ്മദ് പട്ടേലും കൂടിയാലോചനകളില്‍ പങ്കെടുത്തിരുന്നു.

സ്ഥാനാര്‍ത്ഥിത്വം വളരെ വൈകിയെന്ന വികാരമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും യുഡിഎഫ് നേതൃത്വത്തിന് ആകെയും ഉണ്ടായിരുന്നത്. . അതൃപ്തി നേരിട്ട് ലീഗ് നേതൃത്വം ഹൈക്കമാന്റിനെ അറിയിക്കുകയും ചെയ്തിരുന്നു. .

LEAVE A REPLY

Please enter your comment!
Please enter your name here