ഏഴു വയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു; വെന്റിലേറ്ററില്‍ ആറാം ദിവസം

0
3

തൊടുപുഴ : അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. തുടര്‍ച്ചയായ ആറാം ദിവസമാണ് കുട്ടി വെന്റിലേറ്ററില്‍ തുടരുന്നത്.

ആരോഗ്യസ്ഥിതി ദിവസം തോറും വഷളാകുന്നുവെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. കുടല്‍, ശ്വാസകോശം ഹൃദയം എന്നിവയുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആയെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. ഇടയ്ക്ക് വെന്റിലേറ്റര്‍ നീക്കിയുള്ള ശ്രമം നടത്തിയെങ്കിലും കുട്ടിക്ക് സ്വയം ശ്വാസമെടുക്കാന്‍ കഴിയുന്നില്ലെന്നത് വ്യക്തമായിട്ടുണ്ട്. അതുകൊണ്ടു തന്നെ വെന്റിലേറ്ററില്‍ തുടരുകയാണ്.

സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ സംഘം ഇന്നും ആശുപത്രിയില്‍ എത്തി കുട്ടിയെ പരിശോധിച്ചു. ട്യൂബ് വഴി ദ്രവ രൂപത്തിലുള്ള ആഹാരം നല്‍കുന്നതിന്റെ തോത് ഉയര്‍ത്താനുള്ള ശ്രമം തുടരും.

കഴിഞ്ഞ മാസം 28 നാണ് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി ഏഴു വയസുകാരനെ കോലഞ്ചേരി മെഡിക്കല്‍ കോളെജില്‍ എത്തിച്ചത്. ഒരു ഘട്ടത്തില്‍ കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നു വരെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കോട്ടയം മെഡിക്കല്‍ കോളെജില്‍ നിന്നും കുട്ടിയെ പരിശോധിക്കാനെത്തിയ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനാകില്ലെന്നാണ് പറഞ്ഞത്. കുട്ടിക്ക് നല്‍കികൊണ്ടിരിക്കുന്ന ചികിത്സ തുടരണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here