നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും; രാഹുല്‍ – പ്രിയങ്ക ഇന്നെത്തും; വയനാട് അതീവസുരക്ഷാവലയത്തില്‍

0
3

ഉസ്മാന്‍ അഞ്ചുകുന്ന്

കല്‍പ്പറ്റ: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എ.ഐ സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവര്‍ നാളെ വയനാട്ടില്‍ കാലുകുത്തും.കാലത്ത് 10 മണിക്ക് കോഴിക്കോട്ടു നിന്നും പുറപ്പെട്ട് ഹെലികോപ്റ്ററില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് രാഹുലും പ്രിയങ്കയുമെത്തുന്നത്.വയനാട് അതീവ സുരക്ഷാ വലയത്തിലാണ് എസ്.പി.ജി നഗരവും പരിസര പ്രദേശങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. കാലത്ത് 10 മണിയോടെ ഹെലികോപ്റ്റര്‍ എസ്.കെ എം.ജെ ഗ്രൗണ്ടിലെത്തും തുടര്‍ന്ന് കനത്ത സുരക്ഷാവലയത്തില്‍ തൊട്ടടുത്തു തന്നെയുള്ള ഡി.സി.സി.ഓഫീസിലെത്തും. ഇവിടെ നിന്നും കോണ്‍ഗ്രസ് യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം റോഡ് മാര്‍ഗ്ഗം വയനാട് കലക്ടേറേറ്റിലേക്ക് നീങ്ങും. ഈ സമയത്ത് ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. പരിസര പ്രദേശങ്ങളുടെ സുരക്ഷ പൂര്‍ണമായും എസ്.പി ജി ഏറ്റെടുക്കും കലക്ടറുടെ ചേംബറില്‍ രാഹുല്‍ പ്രിയങ്ക എന്നിവര്‍ക്കൊപ്പം ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമാണ് പ്രവേശനം മാധ്യമങ്ങള്‍ക്ക് അകത്തേക്ക് പ്രവേശനമില്ല.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം രാഹുലും പ്രിയങ്കയും ഒരു റോഡ് ഷോ നടത്തിയേക്കും.ഇതിനായി കലക്ടറേറ്റ് മുതല്‍ നഗരം മുഴുവന്‍ ബാരിക്കേഡുകള്‍ കെട്ടിയിട്ടുണ്ട്.നഗരത്തിലും പരിസര പ്രദേശങ്ങളിലും പഴുതടച്ച സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് ഇന്നലെ രാത്രി മുതല്‍ കൈനാട്ടിയില്‍ നിന്നും വാഹന നിയന്ത്രണമേര്‍പ്പെടുത്തി. വാഹനങ്ങള്‍ ബൈപ്പാസ് വഴി കടന്നു പോകണം. ഒരു കാരണവശാലും ഒരു വാഹനങ്ങള്‍ക്കും നഗരത്തിലേക്ക് പ്രവേശനമുണ്ടാവില്ലെന്ന് ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമി ഐ.പി എസ് അറിയിച്ചു.

രാഹുല്‍ ഇറങ്ങുന്ന ഹെലികോപ്റ്ററിന് ഏതെങ്കിലും തരത്തില്‍ ഇറങ്ങാന്‍ ബുദ്ധിമുട്ട് നേരിട്ടാല്‍ തൊട്ടടുത്ത പുത്തൂര്‍ വയല്‍ പോലീസ് ക്യാമ്പിന്റെ മുറ്റവും, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടും പരിഗണനയിലുണ്ട്.

രാഹുല്‍ പ്രിയങ്ക കൂട്ടുകെട്ടിന്റെ വരവില്‍ യു.ഡി.എഫ് അണികളില്‍ ആവേശം അണപൊട്ടുകയാണ്. രാഹുലിനൊപ്പം പ്രിയങ്കാ ഗാന്ധി കൂടി ഉണ്ടെന്നറിഞ്ഞതു മുതല്‍ വന്‍ ആഘോഷമാക്കാനാണ് യു.ഡി.എഫ് പദ്ധതി. രാഹുലിനൊപ്പം എ.ഐ സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്ക്, കെ.സി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ,രമേശ് ചെന്നിത്തല തുടങ്ങിയ ഉയര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളും നാളെ വയനാട്ടിലെത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here