അപരന്മാര്‍ അപകടകാരികള്‍

0
40

ജനാധിപത്യം പൂര്‍ണ്ണമായും കുറ്റമറ്റ ഒരു ഭരണവ്യവസ്ഥയാണെന്ന് ആരും പറയില്ല. എന്നാല്‍ ഏകാധിപത്യത്തിനും മതാധിപത്യത്തിനും സര്‍വ്വാധിപത്യത്തിനുംഒക്കെ എതിരെ ബഹുഭൂരിപക്ഷം വരുന്ന സാമാന്യജനങ്ങളുടെ പ്രാതിനിധ്യ സ്വഭാവമുള്ള ഭരണം എന്ന നിലയില്‍ജനാധിപത്യ വ്യവസ്ഥ ലോകമെങ്ങും ശക്തി പ്രാപിച്ചു.ഭൂരിപക്ഷത്തിന്റെ ഹിതത്തിന് ന്യൂനപക്ഷം വഴങ്ങിക്കൊടുക്കുന്ന കീഴ്‌വഴക്കം ജനാധിപത്യത്തിന്റെ അടിസ്ഥാനസ്വഭാവമാണ്. അവിടെ ശരി തെറ്റുകള്‍ക്ക് സ്ഥാനമില്ല.ആര്‍ക്കും തെറ്റുപറ്റാം എന്നതാണ് ജനാധിപത്യ സ്വഭാവത്തിന്റെ അടിസ്ഥാന ചേതോവികാരം. അപ്രമാദിതരായിആരുമില്ല. ‘ഞാനാണ് ശരി, ഞാന്‍ മാത്രമാണ് ശരി’ എന്നനിലപാട് സര്‍വ്വാധിപതിയുടേതാണ്. ബഹുഭൂരിപക്ഷത്തിന്റെആഗ്രഹത്തിനും അഭിലാഷത്തിനും അംഗീകാരംലഭിക്കുമ്പോഴാണ് ജനാധിപത്യ വ്യവസ്ഥ അര്‍ത്ഥപൂര്‍
ണ്ണമാകുന്നത്. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നത് പ്രാതിനിധ്യ സ്വഭാവമുള്ള ജനാധിപത്യരീതിയാണ്. ജനങ്ങള്‍തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ചേര്‍ന്ന് നാടിന്റെഭരണാധികാരിയെ നിശ്ചയിക്കും. ഈ രീതി സൂക്ഷ്മമായ അര്‍ത്ഥത്തില്‍ ചില പോരായ്മകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. കക്ഷി രാഷ്ട്രീയത്തിന്റെ താല്‍പര്യങ്ങള്‍ കൂടിഇടകലരുമ്പോള്‍ ജനഹിതത്തെ അട്ടിമറിക്കാന്‍ നേതാക്കന്മാര്‍ക്ക് കഴിയും. ജനങ്ങളെല്ലാം പല പാര്‍ട്ടികളിലായിവിഭജിക്കപ്പെട്ടു പോകും. അവരുടെ താല്‍പര്യങ്ങള്‍പാര്‍ട്ടിയെ നയിക്കുന്ന നേതാവിന്റെ താല്‍പര്യമായിഅധഃപതിക്കും. നമ്മുടെ നാട്ടില്‍ നൂറിലേറെ രാഷ്ട്രീയപാര്‍ട്ടികള്‍ ഉണ്ട്. വോട്ടര്‍മാരായ ജനങ്ങള്‍ അത്രത്തോളംഭിന്ന താല്‍പര്യങ്ങളില്‍ ചിതറിക്കിടക്കുകയാണ്.ബഹുസ്വരത, നാനാത്വത്തില്‍ ഏകത്വം എന്നൊക്കെസാംസ്‌കാരിക മഹിമ വിളമ്പുന്നവര്‍ കക്ഷിരാഷ്ട്രീയത്തിലെ തത്പര കക്ഷികള്‍ ജനഹിതത്തെ വിദഗ്ദ്ധമായിഅട്ടിമറിക്കുന്നത് നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവരും. തീരുമാനത്തിലെ പാളിച്ചകൊണ്ട് കൊള്ളരുതാത്തഒരാളെ നിയമനിര്‍മ്മാണ സഭയിലേക്ക് തിരഞ്ഞെടുത്ത്അയച്ചാല്‍ കാലാവധി തീരുന്നതുവരെ ആ പ്രതിനിധിയെജനം സഹിക്കണം. വോട്ട് ചെയ്തുകഴിഞ്ഞാല്‍ ജനവിരുദ്ധനായി കഴിയുന്ന ഒരു നേതാവിനെ സഭയില്‍ നിന്ന്പിന്‍വലിക്കാന്‍ നമ്മുടെ നാട്ടില്‍ പ്രയോഗിക്കുന്ന ജനാധിപത്യ സമ്പ്രദായത്തില്‍ വ്യസ്ഥയില്ല. ഇഷ്ടമില്ലാത്തസ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ ഇപ്പോള്‍ഒരു സമ്മതിദായകന് അവസരമുണ്ട്. അതാണ് നോട്ട.ഒരു മണ്ഡലത്തില്‍ നോട്ടയ്ക്ക് ഭൂരിപക്ഷം കിട്ടിയാല്‍അവിടത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുന്നില്ല. കൂടുതല്‍വോട്ടു കിട്ടിയ കൊള്ളരുതാത്ത വ്യക്തി ജനങ്ങള്‍ ആഗ്രഹിച്ചില്ലെങ്കിലും അവരുടെ പ്രതിനിധിയായിത്തീരും. ഇത്‌വലിയൊരു പരിമിതിയാണ്. ഇതിനേക്കാള്‍ വലിയൊരുഅപകടം തിരഞ്ഞെടുപ്പു വേദിയില്‍ ഇപ്പോള്‍ ഒരു ദുഷ്പ്രവണതയായി വളരുന്നുണ്ട്. അതാണ് അപരസ്ഥാനാര്‍ത്ഥികളുടെ സാന്നിദ്ധ്യം.ജനപ്രാതിനിധ്യ വ്യവസ്ഥയില്‍ പ്രായപൂര്‍ത്തി എത്തിയഏത് ഇന്ത്യന്‍ പൗരനും എവിടെയും സ്ഥാനാര്‍ത്ഥിയാകാം. ആ അവകാശം ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നവരാണ് അപരന്മാര്‍. പ്രമുഖനായ നേതാവിന്റെസ്ഥാനാര്‍ത്ഥിത്വത്തെ അപഹസിക്കുംവിധം ബാലറ്റില്‍അപരന്റെ നാമം കടന്നുവരുന്നു. നേതാവ് ആര് അപരന്‍ആര് എന്നറിയാതെ ജനങ്ങളുടെ തീരുമാനത്തെ കളിപ്പിക്കുന്നു. പ്രമുഖ സ്ഥാനാര്‍ത്ഥിക്കെതിരെ അപരനെ നിര്‍ത്തുന്നത് എതിര്‍ സ്ഥാനാര്‍ത്ഥിയുടെ കുതന്ത്രമാണ്.സംസ്ഥാനത്ത് അപരസാന്നിദ്ധ്യം കൊണ്ട് മാത്രം തിരെഞ്ഞടുപ്പില്‍ തോറ്റു പോയവരുണ്ട്. ഉദാഹരണത്തിന്ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ വി. എം. സുധീരന്‍അവസാനമായി മത്സരിച്ചപ്പോള്‍ 1000 വോട്ടിന് തോറ്റു.അദ്ദേഹത്തിന്റെ അപരന് അത്തവണ ആലപ്പുഴയില്‍ 8000വോട്ട് ലഭിച്ചിരുന്നു. ആ അപരനെ കണ്ടെത്തി മത്സരിപ്പിച്ചവര്‍ക്ക് ലക്ഷ്യം സാധിച്ചതില്‍ ആഹ്ലാദിക്കാം. പക്ഷേപാവനമെന്ന് കരുതേണ്ട ജനാധിപത്യ സമ്പ്രദായത്തെഅട്ടിമറിച്ച മഹാ പാതകമാണ് അവര്‍ ചെയ്തത്. അക്കാര്യംഅവരെപ്പോലുള്ളവര്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.അതിന്റെ തെളിവാണല്ലോ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പല ‘രാഹുല്‍ ഗാന്ധിമാര്‍’ സ്ഥാനാര്‍ത്ഥികളായിപ്രത്യക്ഷപ്പെടുന്നതിന്റെ സാരം.

LEAVE A REPLY

Please enter your comment!
Please enter your name here