ശ്രീലങ്കയിലെ കൂട്ടക്കുരുതി

0
18

ലോകമെങ്ങും ക്രിസ്തുദേവന്റെ ഉയിര്‍പ്പ് പെരുന്നാളായ ഈസ്റ്റര്‍ ആഘോഷിക്കുന്നവേളയില്‍ ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയെ ഭീകരപ്രവര്‍ത്തകര്‍ സ്‌ഫോടനപരമ്പരകളിലൂടെ ചോരയില്‍ മുക്കി.മൂന്ന് പള്ളികളിലും മൂന്ന് ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലുമായി നടന്ന ആസൂത്രിത ആക്രമണത്തില്‍ഇരുന്നൂറോളം പേര്‍ ഇതിനകം മരിച്ചതായിട്ടാണ് വിവരം.മുന്നൂറിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.തമിഴ് തീവ്രവാദികളുടെ മൂന്നര ദശാബ്ദകാലം നീണ്ടനിരന്തര ആക്രമണത്തില്‍ നിന്ന് പത്തു കൊല്ലം മുമ്പാണ്ശ്രീലങ്ക സമാധാനത്തിന്റെ പാതയിലേക്ക് സാവകാശംകരകയറിയത്. പ്രകൃതിസുന്ദ-രവും വിനോദസഞ്ചാരപ്രധാനവുമായ ശ്രീലങ്കയുടെ ജീവിതപരിസരം അര്‍ത്ഥവത്തായി പുരോഗമിച്ചുകൊണ്ടിരിക്കെ ഞായറാഴ്ചഅപ്രതീക്ഷിതമായുണ്ടായ സ്‌ഫോടനം രാജ്യത്താകെകരിനിഴല്‍ വീഴ്ത്തി. തൊട്ടയല്‍രാജ്യമായ ഇന്ത്യക്ക്അവിടെ സംഭവിക്കുന്ന ചെറിയ ചലനം പോലുംവൈകാരിക നൊമ്പരം ഉണ്ടാക്കും. ഇന്ത്യന്‍ രാഷ്ട്രപതിയുംപ്രധാനമന്ത്രിയും ലങ്കയില്‍ ഇന്നലെ നടന്ന ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും ഭീകരപ്രവര്‍ത്തകരെഅമര്‍ച്ച ചെയ്യുന്നതിന് സഹായവാഗ്ദാനം നടത്തുകയും രാജ്യത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.ലങ്ക കണ്ട ഏറ്റവും വലിയ കൂട്ടമരണമാണ് ഞായറാഴ്ചഉണ്ടായത്. അക്ഷരാര്‍ത്ഥത്തില്‍ ആ രാജ്യം പുരാണകഥയില്‍ പറയും പോലെ ദഹിച്ചുപോയിരിക്കുന്നു. വെടിവെപ്പും സ്‌ഫോടനവും ദ്വീപുരാഷ്ട്രത്തിന് പുതുമ ഉള്ളകാര്യമല്ല. തമിഴ് തീവ്രവാദ ഗ്രൂപ്പുകള്‍ വടക്കന്‍ പ്രദേശത്തെ സ്വയംഭരണാധികാരത്തിനുവേണ്ടി നടത്തിയപോരാട്ടങ്ങള്‍ പതിനായിരക്കണക്കിന് മനുഷ്യരുടെജീവഹാനിക്ക് ഇടവരുത്തി. കൊല്ലപ്പെട്ടവരില്‍ പ്രമുഖരായ രാഷ്ട്രത്തലവന്മാരും നേതാക്കളും ഭരണാധികാരികളും ഒക്കെയുണ്ടായിരുന്നു. സിംഹളരും തമിഴരുംതമ്മിലുള്ള വംശീയ വേര്‍തിരിവിന്റെ പേരിലായിരുന്നു1983 മുതല്‍ ശ്രീലങ്ക രക്തപങ്കിലമാകാന്‍ തുടങ്ങിയത്.2006വരെ എല്‍.ടി.ടി.ഇയുടെ ആക്രമണങ്ങള്‍ ശമനമില്ലാതെ തുടര്‍ന്നു. ഒടുവില്‍ അതിന്റെ തലവന്‍ തന്നെതോക്കിനിരയാവുകയും തമിഴ് ഭീകരത കാലത്തിന്റെതിരയൊഴുക്കില്‍ അസ്തമിക്കുകയും ചെയ്തു. ശാന്തിയുടെ പുതിയൊരു ലോകത്തേക്ക് ശ്രീലങ്കന്‍ ജീവിതംകരകയറുന്നു എന്ന വിചാരമാണ് അയല്‍രാജ്യമായ ഇന്ത്യയ്ക്ക് അനുഭവപ്പെട്ടത്. മലയാളികളടക്കം നിരവധിപേര്‍ നിത്യവും ശ്രീലങ്കയിലേക്ക് വിനോദസഞ്ചാര യാത്രനടത്താറുണ്ട്. കാഴ്ചയ്ക്കും സുഖവാസത്തിനുംപറ്റിയ നിരവധി സങ്കേതങ്ങള്‍ പ്രകൃതിസുന്ദ-രമായ അവിടെഉണ്ട്. ശാന്തമാണ് ശ്രീലങ്ക എന്ന പൊതുധാരണയെതകര്‍ത്തെറിയുന്നതാണ് ഈസ്റ്റര്‍ ദിനത്തില്‍ സംഭവിച്ചസ്‌ഫോടനപരമ്പര. കൊല്ലപ്പെട്ടവരില്‍ മലയാളിയായപി. എസ്. റസീന എന്ന കാസര്‍കോട്ടുകാരി മധ്യവയസ്‌കയും ഉള്‍പ്പെടുന്നു. ഭര്‍ത്താവുമൊത്ത് ലങ്കയിലുള്ളബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ദുബായില്‍ നിന്ന് കഴിഞ്ഞദിവസം അവിടെയെത്തിയതായിരുന്നു റസീന. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് പുറപ്പെടാനൊരുങ്ങുമ്പോഴാണ് അവര്‍ ദുരന്തത്തില്‍പ്പെട്ടത്. ശ്രീലങ്കന്‍ ഗവണ്‍മെന്റിന്‌നടുക്കമുണ്ടാക്കിയ ഈ സംഭവം അവിചാരിതമായിരുന്നില്ലെന്നാണ് അറിയുന്നത്. രഹസ്യാന്വേഷണ പൊലീസ് പത്ത് ദിവസം മുമ്പ് ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ ചാവേര്‍ ആക്രമണമുണ്ടാവുമെന്ന് സര്‍ക്കാരിനെഅറിയിച്ചിരുന്നു. ഇന്ത്യന്‍ നയതന്ത്രകാര്യാലയം അടക്കം തൗഹീത് ജമാ അത്ത് ഭീകരരുടെ ചാവേര്‍ സ്‌ഫോടനത്തിന് ഇരയായേക്കും എന്ന് പൊലീസ് ഇന്റലിജന്‍സ്‌റിപ്പോര്‍ട്ട് ചെയ്തതായി വിവരം പുറത്തുവന്നിട്ടുണ്ട്.ശ്രീലങ്കയിലെ സ്‌ഫോടനപരമ്പര ദക്ഷിണേന്ത്യയുടെസമാധാന ജീവിതത്തെയാണ് അലോസരപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ദേശീയ തിരഞ്ഞെടുപ്പ് നേരിടുന്നഈ വേളയില്‍ ഇസ്ലാമിക തീവ്രവാദ വിഭാഗത്തില്‍പെട്ടവര്‍ തൊട്ട് അയല്‍രാജ്യമായ ലങ്കയില്‍ നടത്തിയആസൂത്രിത ആക്രമണം അലക്ഷ്യമായി ഇന്ത്യക്ക് അവഗണിക്കാനാവില്ല. അതീവ ജാഗ്രതയോടെ ഇന്ത്യ ഈ സാഹചര്യത്തെ സമീപിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here